കേരളത്തില്‍ ജോലിക്ക് ഇനിമുതല്‍ മലയാളം നിര്‍ബന്ധം.

0

തിരുവന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാള പരിജ്ഞാനം നിര്‍ബന്ധമാക്കി. പത്താം ക്ലാസ്സ്‌, പ്ലസ്ടു, ബിരുദതലത്തില്‍ മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് മലയാളം മിഷന്‍റെ ഹയര്‍ ഡിപ്ലോമാ തുല്യതാപരീക്ഷ പാസാകണം എന്നാണു പുതിയ ചട്ടം.

ഈ വ്യവസ്ഥ കെഎസ്എസ്ആറില്‍ ഉള്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതേസമയംതന്നെ തമിഴ്‌, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇപ്പോള്‍ എസ്എസ്ആര്‍ ചട്ടങ്ങളിലെ ഇളവ്‌ തുടരും. ഇവര്‍ സര്‍വീസസ് ചട്ടപ്രകാരം ജോലി ലഭിച്ച് 10 വര്‍ഷത്തിനകം മലയാളം പഠിച്ചാല്‍ മതിയാകും

തുല്യതാ പരീക്ഷയുടെ പാഠൃപദ്ധതി, പരീക്ഷാ സമ്പ്രദായം എന്നിവയുടെ ചുമതല പിഎസിക്കാണ്. ഇതു സംബന്ധിച്ച് പിഎസി സമര്‍പ്പിച്ച ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ജോലി ലഭിക്കാനുള്ള പോതുവിഭാഗത്തിലെ ഉള്‍പ്പടെയുള്ള പ്രായപരിധി ഉയര്‍ത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതു വിഭാഗത്തില്‍ പ്രായപരിധി 41 ഉം, ഒബിസി വിഭാഗത്തിന് 44 ആയും പട്ടികജാതിവര്‍ഗ വിഭാഗങ്ങളുടെത് 46 ആക്കിയും ഉയര്‍ത്തി.കേരളത്തില്‍ ജോലിക്ക് ഇനിമുതല്‍ മലയാളം നിര്‍ബന്ധം.