വിദേശ മലയാളികളുടെ പരാതികള്‍ക്ക് ഇനി പരിഹാരം അതിവേഗം

0
 
വിദേശ മലയാളികളുടെ പരാതികള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്തുന്നതിനായി പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തി. പ്രവാസികള്‍ക്കു പൊലീസ് ആസ്ഥാനത്തെ 0471-2721547, 0471-2729685, 0471-2724890, 0471-2722768 എന്നീ നാല് ഹെല്‍പ് ലൈന്‍ ടെലിഫോണ്‍ നമ്പരുകളില്‍ ഏതു സമയവും ബന്ധപ്പെടാവുന്നതാണെന്നു ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ അറിയിച്ചു. 
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് ആസ്ഥാനത്തെ എന്‍ആര്‍ഐ സെല്ലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ പ്രവാസികള്‍ക്കും ബന്ധുക്കള്‍ക്കും [email protected] എന്ന ഇ-മെയില്‍ വഴിയും പരാതികള്‍ അയക്കാവുന്നതാണ്. 
ടെലിഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും വരുന്ന പരാതികള്‍ക്ക് സത്വര നടപടി എന്‍ആര്‍ഐ സെല്‍ സ്വീകരിക്കും. ഗുരുതരമായ പരാതികള്‍ പോലീസ് സ്റ്റേഷന്‍ വഴി നടപടി എടുക്കാന്‍ ഉടനടി തന്നെ എന്‍ആര്‍ഐ സെല്ലില്‍ നിന്നും നിര്‍ദ്ദേശം നല്‍കുമെന്നും പൊലീസ് ആസ്ഥാനത്ത് നിന്നും അറിയിച്ചു.