സീതാകാവ്യത്തിലൂടെ വീണ്ടും

0

കുമാരനാശാന്‍റെ “ചിന്താവിഷ്ടയായ സീത”യുടെ 100 വര്‍ഷം കുറിക്കാന്‍ ആഘോഷം.. സിംഗപ്പൂര്‍ മലയാളി  ലിറ്റററി ഫോറം ആണ്  ആഗസ്റ്റ് 17-ന് റേസ്‌ കോഴ്സ്‌ റോഡിലുള്ള മലയാളി അസോസിയേഷന്‍റെ -കേരളാ ബന്ധു ഹാളില്‍ വെച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ചടങ്ങില്‍, “ആശാന്‍റെ സീത”- ആസ്വാദനവും അവലോകനവും ഉണ്ടായിരിക്കും. കുമാരനാശാന്‍റെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ ചെയ്ത ശ്രീമതി ശാന്താ ഭാസ്കരനെയും ചടങ്ങില്‍  ആദരിക്കും. ആഗസ്റ്റ് 17-ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെയാണ് പരിപാടികള്‍.. പ്രസ്തുത പരിപാടിയില്‍ എല്ലാ തല്‍പരര്‍ക്കും പങ്കെടുക്കാം..
Address:
# 44, Race Course Road, Singapore
Time & Date:
2-5 PM, 17-Aug 2014