ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ്‌ മാമാങ്കം..

0

എണ്ണൂറ്റിപ്പതിനാലു മില്ല്യന്‍ ജനബലത്തോടെ ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് ഭാരത രാജ്യം ഒരുക്കം പൂര്‍ത്തിയാക്കുന്നു. 543 ലോക്സഭാ മണ്ഡലങ്ങളിലായി പതിനാറാം ലോകസഭ നിര്‍മ്മാണ പ്രക്രിയയുടെ ആദ്യ ചുവടുവെയ്പ് ഏപ്രില്‍ 7-നു തുടങ്ങും. മെയ്‌ 12 വരെ നടക്കുന്ന പല ഘട്ടങ്ങളില്‍ ആയി വോട്ടിംഗ് പൂര്‍ണ്ണമാകും. മെയ്‌ 16 നു ഫല പ്രഖ്യാപനം നടക്കും.

ഏപ്രില്‍ 7ന് തുടങ്ങി,  9 ഘട്ടങ്ങളിലായി, 35,000  കോടി മുടക്കിയാണ്  ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ  അരങ്ങേറുക. എണ്‍പത് സീറ്റുകളില്‍ ചൂടേറിയ മത്സരവുമായി ഉത്തര്‍പ്രദേശ് സീറ്റുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നു.  നീണ്ട ആറു ഘട്ടങ്ങളില്‍ ആയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. ബീഹാറിലും ആറു ഘട്ടങ്ങള്‍ ഉണ്ടാകും. മിസ്സോറാം, നാഗാലാന്‍റ്, സിക്കിം, ആന്‍റമാന്‍, ചണ്ടിഗര്‍, ദാദ്ര നഗര്‍ഹവേലി, ദാമന്‍ ഡിയു, ലക്ഷദീപ്, പോണ്ടിച്ചേരി എന്നിവിടങ്ങള്‍ ഓരോ സീറ്റിനു വേണ്ടി തിരഞ്ഞെടുപ്പിളല്‍ പങ്കാളികള്‍ ആകും.

ബി ജെ പി നയിക്കുന്ന ദേശീയ ജനാതിപത്യ സഖ്യവും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു പി എ എന്നിവയാണ് ദേശീയ രാഷ്രീയത്തിലെ പ്രബല ശക്തികള്‍. എന്നാല്‍ അഴിമതിയില്ലാത്ത ഇന്ത്യ എന്ന മുദ്രാവാക്യവുമായി അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി ഈ മുന്നണികള്‍ക്ക് ചില ഇടങ്ങളില്‍ എങ്കിലും വെല്ലുവിളി ആകുന്നുണ്ട്. പുതിയ രാഷ്ട്രീയ മുന്നേറ്റം മുന്നില്‍ കാണുന്ന ബി ജെ പി മുന്നൂറ് സീറ്റുകളില്‍ വിജയം നേടാന്‍ പരിശ്രമിക്കുന്നു.  ഭരണ നേട്ടങ്ങള്‍ എടുത്തു കാട്ടിയും പുതിയ, വിപ്ലവകരമായ മാറ്റത്തിന്‍റെ വാഗ്ദാനങ്ങള്‍ നല്‍കിയും കോണ്‍ഗ്രസ്‌ ജനങ്ങളിലേക്ക് ഇറങ്ങുന്നു.

ഗുജറാത്ത് വികസന മോഡല്‍ തുറുപ്പ് ചീട്ടാക്കി മോഡി എന്ന ഭരണ അതികായകനെയാണ് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി ഇക്കുറി രംഗത്ത് നിര്‍ത്തിയിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി എന്ന ഉരുക്ക് മനുഷ്യന്‍ ഇക്കുറി വാരണാസ്സിയില്‍ തന്‍റെ ലോക സഭാ കന്നി അങ്ങത്തിനു ഇറങ്ങുകയാണ്. ഗ്രാമങ്ങളുടെ മനസ്സില്‍ യാത്ര തുടങ്ങി യുവത്വത്തിന്‍റെ പ്രതീകമായി അഴിമതിയില്ലാത്ത യുവ ഭരണാധികാരികളുടെ ഇന്ത്യ സ്വപനം കണ്ട രാഹുല്‍ ഗാന്ധി ആണ് കോണ്‍ഗ്രസ്‌ തുറുപ്പ് ചീട്ട്. എന്നാല്‍ താന്‍ സ്വപ്നം കണ്ട ആശയങ്ങളുമായി ആം ആദ്മി,  കോണ്‍ഗ്രസിന്‍റെ നേര്‍ എതിര്‍ ചേരിയില്‍ ഉള്ളത് മത്സര ആക്കം കൂട്ടുന്നു. 2004 ലും 2009 ലും കുടുംബത്തെ തുണച്ച അമേഠി ആണ് രാഹുലിന്‍റെ തട്ടകം. ഇവിടെ ഇത് മൂന്നാം അങ്കം.  അത് പോലെ അമ്മ,  കോണ്‍ഗ്രസ്‌ പ്രസിഡന്‍റ് സോണിയ  റായ് ബെലേരിയില്‍നിന്ന് ഇത്തവണയും മത്സരിക്കും, ഇത് മൂന്നാം അങ്കം. ഇന്ദിരാ ഗാന്ധിയും ഇവിടെ നിന്ന് മൂന്നു തവണ ലോക സഭയില്‍ എത്തിയിരുന്നു .

രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പ്രമുഖരില്‍ മോഡിയും ഉണ്ട് .വാരണാസി കൂടാതെ പഴയ ബോറോട ആയ വഡോദരയിലും മോഡി ഉണ്ട്. വാരണാസിയില്‍ വെല്ലുവിളി കഥയിലെ പ്രതിനായക്,  ആപ്പ് നേതാവ് ശ്രീ കേജ്രിവാള്‍ ആണ് നേര്‍ എതിര്‍ സ്ഥാനാര്‍ത്ഥി. 2009 ല്‍ ബി ജെ പി യുടെ തന്നെ ഡോ. മുരളി മനോഹര്‍ ജോഷി 30.52  ശതമാനം വോട്ടു നേടി ജയിച്ച മണ്ഡലം ആണിത്. ഇവരെ കൂടാതെ കഴിഞ്ഞ പോരാട്ടത്തിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ ബി എസ് പി, സമാജവാദി എന്നിവരും എവിടെ ഉണ്ട്. ഇവിടെ ജയിച്ച ചരിത്രം ഉള്ള സി പി എം കൂടെ ഈ ലിസ്റ്റില്‍ ഉണ്ട്.

വഡോദരയില്‍ മോഡിക്ക് എതിരെ ആപ്പ് സാന്നിദ്ധ്യം ഇല്ല,  എന്നാല്‍ കോണ്‍ഗ്രസ്സിന്‍റെ മധുസൂധന്‍ മിസ്ത്രി ഇവിടെ എതിരായി ഉണ്ട് .

കോണ്ഗ്രസ് പ്രതീക്ഷ ഉയര്‍ത്തി പിടിക്കുന്നു എങ്കിലും പ്രവചനങ്ങള്‍ ബി ജെ പ്പിക്കു മുന്‍‌തൂക്കം വരച്ചു കാട്ടുന്നു. 234 മുതല്‍ 246 വരെ സീറ്റില്‍ അവര്‍ വിജയം കൊയ്യും എന്ന് ഗണിക്കപ്പെടുന്നു. അങ്കം മുറുകാന്‍ ജനം കാത്തിരിക്കുന്നു.

അഴിമതി കണ്ടു മടുത്ത ജനം ആണ് ആപ്പിന്‍റെ ശക്തി.  എന്നാല്‍ ഒരു പാര്‍ട്ടി എന്ന രീതിയില്‍ ഒരാള്‍ക്കൂട്ടം വളര്‍ന്നു വന്നിട്ടും ബാലാരിഷ്ടതകള്‍ മാറാതെ ആണ് ആപ്പ് തിരഞ്ഞെടുപ്പിനെ,  ഇന്ത്യ എന്നാ മഹാ രാജ്യത്ത്, നേരിടുന്നത്. ഡല്‍ഹി ഭരിച്ച ഭാരിച്ച പരിചയവുമായി ഒരു നവ ഗാന്ധിയായി എ കെ എന്ന ഒറ്റ എഞ്ചിന്‍ വണ്ടി ഇന്ത്യ മുഴുവന്‍ ആളിനെ കയറ്റുമ്പോള്‍, പതിറ്റാണ്ടുകള്‍ പിന്നിട്ട മഹാ പാര്‍ട്ടികള്‍ പോലും പോടിയോടെ ആ പോക്കിനെ നോക്കുന്നു എന്നത് ഒരു അതിശയം പോലെ തോന്നാം.  

രാഹുല്‍ – മോഡി – കേജ്രിവാള്‍ എന്ന ത്രികോണ സമവാക്യം ആണ് ഇത്തവണ ഹൈലൈറ്റ്. ഇതില്‍ മോഡി ഏതാണ്ട് എല്ലാം ഉറപ്പിച്ച മട്ടും. എന്നാല്‍ രാഹുല്‍ പ്രതീക്ഷയില്‍ ആണ്.

ആന്ധ്രാപ്രദേശിലെ മാല്‍കജ്ഗിരി 2.95 മില്ല്യന്‍ വോട്ടര്‍മാരുമായി ഏറ്റവും വലിയ മണ്ഡലം ആകുമ്പോള്‍ ലക്ഷദീപ് 47,972 വോട്ടര്‍മാരുമായി ചെറിയ മണ്ഡലം ആകും ആന്ധ്രാപ്രദേശിലെ തന്നെ ഹുകാനി ബൂത്തില്‍ 22 പേര്‍ മാത്രമാകും വോട്ടു ചെയ്യുക.

ഓരോ സ്ഥാനാര്‍ഥിയുടെയും ചിലവുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ സസൂക്ഷ്മം നിരീക്ഷിക്കും. ഓരോ ആള്‍ക്കും ഏഴ് മില്ല്യന്‍ വരെ ചിലവാക്കാം എന്നാല്‍ ഗോവ, അരുണാചല്‍, സിക്കിം എന്നിവിടങ്ങളില്‍ ഇത് 5 .4 മില്ല്യന്‍ മാത്രമാണ്.

25000 രൂപ കെട്ടിവച്ച്,  16-ാ ലോക സഭയില്‍ എത്തുന്ന 78  ശതമാനം പേര്‍ക്ക് ബിരുദമോ, ബിരുദാനന്ദര  ബിരുദമോ ഡോക്ടറേറ്റോ കാണും എന്നത് ഒരു ആശ്വാസമാകും .

അഞ്ഞൂറ്റി നാല്‍പ്പത്തി മൂന്ന് പേരുമായി ജൂണ്‍ ഒന്നിന് പുതിയ സഭ നിലവില്‍ വരും എന്ന് കരുതുന്നു. 131 പേര്‍ എസ് സി , എസ് ടി വിഭാഗക്കാര്‍ ആകും . രണ്ടു ആന്ഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ പ്രസിഡണ്ട്‌ നോമിനേറ്റ് ചെയ്യുമ്പോള്‍ എണ്ണം 545 ആകും.

ഏറ്റവും വലിയ കക്ഷി ആകാന്‍ ആര്‍ക്കായാലും  272 സീറ്റിന്റെ ബലം നേടേണ്ടി വരും. ഇവരെ കണ്ടെത്താന്‍ ഇന്ത്യ ഒട്ടാകെ 930,000 പോളിംഗ് ബൂത്തുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ട് സജ്ജമാകും. വന്‍പിച്ച സുരക്ഷ എല്ലായിടത്തും ഉറപ്പു വരുത്തും.

കേരളവും ചൂടില്‍ …..

മധ്യവേനല്‍ ചൂടിനൊപ്പം കേരളവും ഏപ്രില്‍ പത്തിന് ബൂത്തിലേക്ക്.  ഇത്തവണയും പ്രധാന പോരാട്ടം ഇടതും വലതും തമ്മില്‍. ആദ്യ താരമ വിരിയിക്കാം എന്ന ഉറച്ച വിശ്വാസത്തില്‍ ബിജെപി-യും. ആപ്പില്‍ ചില പ്രമുഖര്‍ ഉണ്ട് എങ്കിലും വിജയ സാധ്യത എത്ര എന്ന് ആര്‍ക്കും ഉറപ്പില്ല.

മുംബൈ നോര്‍ത്ത് വെസ്റ്റ് സ്ഥാനാര്‍ത്തി രാഖി സാവന്തിനെ പോലെ , മീററ്റിലെ നഗ്മയെ പോലെ കേരളത്തിലെ തിളക്കമുള്ള നക്ഷത്രം ചേര്‍ത്തലയില്‍ ഇന്നസെന്‍റ് ആണ്. തിരുവനന്തപുരത്തു ശശി തരൂരും, ആറ്റിങ്ങല്‍ എ  സമ്പത്തും, കാസര്‍ഗോഡ് പി കരുണാകരനും, കണ്ണൂരില്‍ കെ സുധാകരനും, തിരുവനന്തപുരത്ത് ബി ജെ പി-യുടെ ഒ രാജഗോപാലും ,വടകരയില്‍ മുല്ലപ്പള്ളിയും, വയനാട്ടില്‍ എം ഐ  ഷാനവാസും, ആലപ്പുഴയില്‍ കെ സി വേണുഗോപാലും, മാവേലിക്കരയില്‍ കൊടിക്കുന്നിലും തിളക്കമുള്ള രക്ഷ്ട്രീയ മുത്തുകള&#34