തീരുമാനം എടുക്കാന്‍ ഇനി മുതല്‍ ആപ് (App) സഹായം

0

ചില സമയങ്ങളില്‍ ചില കാര്യങ്ങളില്‍  തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥ വരാറുണ്ടോ? എങ്കില്‍ ഇതാ പരിഹാരമായി പുതിയ ആപുകള്‍ ഇറങ്ങിക്കഴിഞ്ഞു. ഈ, പുതു ജനറേഷന്‍ ആപ് ഇനി മുതല്‍ നിങ്ങളെ ദൈനംദിന കാര്യങ്ങളില്‍  തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നതാണ്.
 
ഐഫോണ് ഓപറേറ്റിങ് സിസ്റ്റത്തില്‍ ഉപയോഗിക്കാവുന്ന 'ചോയ്സ് മാപ്' ആപ് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും, അതുപോലെ ആപിലെ അല്‍ഗോരിതം വളരെ ബുദ്ധിപൂര്‍വ്വം തീരുമാനം എടുക്കാന്‍ സഹായിക്കുന്നതുമാണ്. ആദ്യം വ്യത്യസ്ത വിഷയങ്ങള്‍ അടങ്ങിയ ടംപ്ലേറ്റുകളില്‍ ആവശ്യമായത് തിരഞ്ഞെടുക്കുക. അതില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുക. നല്‍കുന്ന വിവരങ്ങള്‍ക്ക് അനുയോജ്യമായി ബാര്‍ ഗ്രാഫില്‍ കാണിക്കുന്ന റിസള്‍ട്ടില്‍ നിന്നും നിങ്ങള്‍ക്ക് തീരുമാനം തിരഞ്ഞെടുക്കാവുന്നതുമാണ്. അമ്പരപ്പിക്കുന്ന മെനു ആണ് ചോയ്സ് മാപില്‍ ഉള്ളത്.

അതുപോലെ തന്നെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപ് ആണ് 'ദി ഡിസിഷന്‍ ബഡഡി ഡിസിഷന്‍ മേക്കര്‍' ആപ്. ഗ്രൂപ്പ് ആയും തീരുമാനം എടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലെ ടംപ്ലേറ്റുകളില്‍ ടൈറ്റില്‍ തിരഞ്ഞെടുത്തു തീരുമാനമെടുക്കാനുള്ള വിവരങ്ങള്‍ നല്‍കാം. ഇതില്‍ ഡിസിഷന്‍ ടൈപ്പ്, പര്‍പ്പസ്, പീപ്പിള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ ഗ്രൂപ്പുകളില്‍ കൈമാറ്റം ചെയ്തു അവസാന തീരുമാനം കണ്ടെത്തി തരുന്നതുമാണ്.

അത് പോലെ തീരുമാനം വ്യക്തമായി ചാര്‍ട്ടുകളില്‍ കാണിക്കുന്ന 'FYI ഡിസിഷനും' IOS ല്‍ ഉപയോഗിക്കാവുന്ന നല്ലൊരു ആപ് ആണ്.