കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് മലപ്പുറത്തേക്ക് പുതിയൊരു ലോ ഫ്ലോര്‍ ബസ് കൂടി

0

നെടുമ്പാശ്ശേരി :  ജൂണ്‍ 18ന് ആരംഭിച്ച പ്രഥമ സര്‍വിസ് വന്‍ വിജയമായതോടെ പുതിയൊരു ബസ് കൂടി ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുകയാണ് .പുതിയ സര്‍വീസ് സിംഗപ്പൂര്‍ ,മലേഷ്യ എന്നിവിടങ്ങില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്ക് ഉപകാരപ്രദമാകും .എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ മൂന്ന് മണിക്ക് പുറപ്പെടുന്ന ബസ് രാത്രിയില്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് ആശ്വാസമാകും .രാവിലെ 9.30നും വൈകീട്ട് 6.45നുമാണ് പുതിയ എ.സി ലോ ഫ്ലോര്‍ ബസ് പുറപ്പെടുക. ആദ്യയാത്ര കോട്ടക്കല്‍ -കുറ്റിപ്പുറം -എടപ്പാള്‍-തൃശൂര്‍ വഴിയും രണ്ടാമത്തേത് പെരിന്തല്‍മണ്ണ-പട്ടാമ്പി-ഷൊര്‍ണൂര്‍-തൃശൂര്‍ റൂട്ടിലുമായിരിക്കും.

9.30ന് പോകുന്ന ബസ് ഉച്ചക്ക് 1.15നാണ് വിമാനത്താവളത്തിലത്തെുക. തിരിച്ച് ഉച്ചക്ക് രണ്ടിന് തൃശൂര്‍-എടപ്പാള്‍-കുറ്റിപ്പുറം-കോട്ടക്കല്‍ വഴി 5.45ന് മലപ്പുറത്ത് വരും.
6.45ന് പെരിന്തല്‍മണ്ണ വഴി പോയി രാത്രി 10.30ന് നെടുമ്പാശ്ശേരിയിലത്തെും. പുലര്‍ച്ചെ മൂന്നിന് ഇതേ റൂട്ടിലൂടെ മടങ്ങി രാവിലെ 6.45ന് യാത്ര അവസാനിപ്പിക്കും. പെരിന്തല്‍മണ്ണ വഴിയുള്ള നിലവിലെ ബസ് പുലര്‍ച്ചെ 4.15നും ഉച്ചക്ക് ശേഷം മൂന്നിനുമാണ് പുറപ്പെടുന്നത്. മലപ്പുറം-നെടുമ്പാശ്ശേരി ബസ് സമയം: പുറപ്പെടല്‍ മടക്കം: വെളുപ്പിന് 4.15, രാവിലെ 9.00, രാവിലെ 9.30, ഉച്ചക്ക് 2.00, വൈകു. 3.00, രാത്രി 7.45, വൈകു. 6.45, വെളുപ്പിന് 3.00.