നിറപറയും നിരോധിച്ചു

0

മാഗി നിരോധനത്തിന് തൊട്ടു പുറകെ കേരളത്തിലെ പ്രശസ്ത കറി പൗഡര്‍ ബ്രാന്‍ഡ് ആയ നിറപറയും നിരോധിച്ചു. നിറപറയുടെ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി ഇവയില്‍ അമിതമായി മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി വി അനുപമയാണ് നിറപറയുടെ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി ഇവയുടെ ഉത്പാദനം, സംഭരണം, വില്പന തുടങ്ങിയവ നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടത്.

മായം കലര്‍ത്താത്തത് എന്ന് ഓരോ പരസ്യ ചിത്രങ്ങളിലൂടെയും ജനങ്ങളെ വിശ്വസിപ്പിക്കുന്ന നിറപറ കറി പൗഡര്‍റുകളില്‍ അമിതമായി സ്റ്റാര്‍ച്ചും, മറ്റും കലര്‍ന്നിട്ടുണ്ട് എന്നതാണ് ഭക്ഷ്യ വകുപ്പിന്റെ കണ്ടെത്തല്‍. രുചിയേറിയ നിറപറ ഉത്പന്നങ്ങള്‍ ഏവര്‍ക്കും പ്രിയങ്കരമാണെന്നിരിക്കെയാണ് ഈ നിരോധനം. മുന്‍പും നിറപറയ്ക്കെതിരെ ചോദ്യങ്ങള്‍ വന്നിരുന്നെങ്കിലും എല്ലാം തേഞ്ഞു മാഞ്ഞു പോകുകയായിരുന്നു.

പരസ്യ ചിത്രങ്ങളിലെ മോഡലുകളെ നിയമം എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 'ഞങ്ങള്‍ ആക്ട് ചെയ്യുക, എന്ന ഞങ്ങളുടെ ജോലിയാണ് ചെയ്തത്. ഇതിന്റെ ക്വാളിറ്റി ബന്ധപ്പെട്ടവര്‍ തന്നെ ഉറപ്പു വരുത്തേണ്ടതാണ്' എന്ന് കുശ്ബു മാധ്യമങ്ങളോട് പറഞ്ഞു. അരിപ്പൊടി,  കറി പൗഡറുകള്‍, അച്ചാര്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ നിറപറയുടേതായുണ്ട്.