83ാം വയസ്സില്‍ വീണ്ടും അച്ഛനായി ആല്‍ പാച്ചിനോ, കാമുകിക്കു പ്രായം 29

0

എൺപത്തിമൂന്നാം വയസ്സിൽ വീണ്ടും അച്ഛനായി പ്രശസ്ത അമേരിക്കൻ നടൻ അൽ പച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂർ അൽഫലയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. റോമൻ പച്ചീനോ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്. നൂർ അൽഫലാഹിൽ അൽ പച്ചീനോയുടെ ആദ്യത്തെ കുഞ്ഞാണിത്.

മുൻ ബന്ധങ്ങളിൽ മൂന്നു മക്കളുടെ പിതാവാണ് അൽ പച്ചീനോ. ഇരട്ട സഹോദരങ്ങളായ ആന്റൺ, ഒലീവിയ, ജൂലി മേരി എന്നിവരാണ് അൽ പച്ചീനോയുടെ മക്കൾ. ആദ്യ കാമുകിയായ ജാൻ ടാറന്റിലുള്ള മകളാണ് 33 വയസ്സുള്ള ജൂലി മേരി. അതിനു ശേഷം പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ഉണ്ടായ ഇരട്ടക്കുട്ടികളാണ് ആന്‍റണും ഒലീവിയയും. ഇവര്‍ക്ക് 22 വയസ്സുണ്ട്.

അതേസമയം, പ്രായം കൂടിയ പുരുഷന്മാരുമായി നേരത്തെയും ഡേറ്റിങ് നടത്തി വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് നൂര്‍ അല്‍ഫലാ. 22 ാം വയസ്സില്‍ നൂറിന്‍റെ കാമുകന്‍ എഴുപത്തിയെട്ടുകാരനായ മിക് ജാഗറായിരുന്നു. പിന്നീട് നിക്കോളാസ് ബെർ​ഗ്രുവെനുമായും നൂര്‍ ഡേറ്റിങിലായി. കോടീശ്വരനായ ഇയാള്‍ക്ക് 60 വയസ്സായിരുന്നു. 2020 ലാണ് അൽ പച്ചീനോയും നൂറും ഡേറ്റിങ്ങിലാകുന്നത്.