പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ ആയി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

0

പ്രവാസികൾക്ക്  വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ 22 വരെ അവസരം.  2014 ജനവരി ഒന്നിന് മുമ്പ് 18 വയസ്സ് പൂര്‍ത്തിയാകുന്നവർക്കാണ് പേര് ചേർക്കാൻ അവസരം. എന്നാൽ പ്രവാസികൾക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ലഭിക്കുകയില്ല.
 
ceo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാം. അപേക്ഷിച്ച ശേഷം പാസ്പോർട്ട്‌, വിസ,അപേക്ഷഫോറം എന്നിവയുടെ പകർപ്പ് അറ്റസ്റ്റു ചെയ്തു ബന്ധപ്പെട്ട തഹസിൽദാർക്കു നേരിട്ട് അയച്ചു കൊടുക്കാവുന്നതാണ്. കൃത്യമായ ബൂത്ത്‌ നിർണയം നടത്തുന്നതിനായി അടുത്ത ബന്ധുവിന്റെയോ, അയൽക്കാരന്റെയോ തിരിച്ചറിയൽ കാർഡ് നന്പർ ഉപയോഗിക്കാം. ഫോട്ടോ ഓണ്‍ലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യുകയോ അപേക്ഷഫോറത്തോടൊപ്പം അയച്ചു കൊടുക്കുകയോ ചെയ്യാം.
 
പ്രവാസി വോട്ടർമാരുടെ പേരുകൾ അവരുടെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള നാട്ടിലെ മേൽവിലാസം ഉൾപ്പെടുന്ന അവസാനഭാഗത്ത്‌ ചേർക്കുന്നതാണ്. അപേക്ഷകളുടെ സ്റ്റാറ്റസ് പരിശോധികാനുള്ള സൌകര്യവും വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.