സംസ്ഥാനത്ത് ആദ്യ ദിനം കൊവിഡ് വാക്സിൻ സ്വീകരിച്ചത് 38,417 കുട്ടികള്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാരുടെ വാക്സിനേഷന് ഇന്ന് തുടക്കം കുറിച്ചു. ആദ്യദിനം 38,417 കുട്ടികളാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കൊവാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയത് . 9338 ഡോസ് വാക്‌സിന്‍ ജില്ലയില്‍ നല്‍കി.

കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. 6868 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്. 5018 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. വലിയ ഉത്സാഹത്തോടെയാണ് കുട്ടികള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിയത്.

തിരുവനന്തപുരം 9338, കൊല്ലം 6868, പത്തനംതിട്ട 1386, ആലപ്പുഴ 3009, കോട്ടയം 1324, ഇടുക്കി 2101, എറണാകുളം 2258, തൃശൂര്‍ 5018, പാലക്കാട് 824, മലപ്പുറം 519, കോഴിക്കോട് 1777, വയനാട് 1644, കണ്ണൂര്‍ 1613, കാസര്‍ഗോഡ് 738 എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.