കറുത്ത ബോളുകള്‍ നിറഞ്ഞ അണക്കെട്ട്; എന്തു കൊണ്ടാണ് ഇത്രയധികം പ്ലാസ്റ്റിക് ബോളുകള്‍? രഹസ്യം ഇതാണ്!

0

ലോസാഞ്ചലസിലെ കൂറ്റന്‍ അണക്കെട്ടായ ലാസിലെ ജലത്തിനു മുകളിലൂടെ തിങ്ങി വിങ്ങി ഒഴുകുന്ന അണകെട്ടാണ് സോഷ്യൽ മീഡിയയിലെ ഇപ്പഴത്തെ ചർച്ചാ വിഷയം. ഒരിറ്റു ജലം പോലും പുറമെ നിന്നു കാണാത്ത രീതിയില്‍ 6 ദശലക്ഷം കറുത്ത പ്ലാസ്റ്റിക് ബോളുകളാണ് ഈ കൂറ്റൻ അണക്കെട്ടിന് മുകളിലൂടെ ഒഴുകി നടക്കുന്നത്. അണക്കെട്ടിലെ റിസര്‍വോയറിന് മുകളില്‍ കവചം തീര്‍തിരിക്കുന്ന ഈ പ്ലാസ്റ്റിക് ബോൾ കാണുമ്പോൾ എന്തിന്? എന്ന ചോദ്യമാണ് കാഴ്ചക്കാരുടെ ഉള്ളു മുഴുവനും. എന്നാൽ പ്ലാസ്റ്റിക് ബോളുകള്‍ക്ക് പിന്നിലെ രഹസ്യം ഇതാണ്.

കറുത്ത പ്ലാസ്റ്റിക് ബോളുകള്‍ ഉപയോഗിച്ച് ജലം മറയ്ക്കുന്നതിലൂടെ ബാഷ്പീകരണം തടയാന്‍ സാധിക്കുന്നുണ്ടെന്നത് ഒരു കാര്യമാണ്. ഭാവികമായും വരള്‍ച്ച വർധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ജലത്തിന്‍റെ ബാഷ്പീകരണം തടയാന്‍ ഇത്തരം ഒരു ശ്രമം നടത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല. എന്നാല്‍ പ്ലാസ്റ്റിക് ബോളുകള്‍ ഈ അണക്കെട്ടില്‍ നിറച്ചതിന്‍റെ ലക്ഷ്യം മറ്റൊന്നാണ്. 12.5 ശതകോടി ലിറ്റര്‍ വെള്ളത്തില്‍ ബ്രോമൈഡ് എന്ന ലവണത്തിന്‍റെ സാന്നിധ്യം കൂടുതലാണ്. സാധാരണമായി കൂടിയ ലവണാശം ഉള്ള ജലമാണ് ഈ പ്രദേശത്തുള്ളത്. ബ്രോമൈഡ് നേരിട്ട് മനുഷ്യ ശരീരത്തെ ബാധിക്കില്ല. എന്നാല്‍ ചില രാസപരിണാമങ്ങള്‍ ബ്രോമൈഡിനെ ക്യാന്‍സര്‍ കാരണ പദാര്‍ത്ഥമായി മാറ്റുന്നു.

മേഖലയിലെ ഉപ്പു വെള്ളം മറ്റ് പ്രദേശങ്ങളില്‍ നിന്നും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളവുമായി സ്വാഭാവികമായും കൂടിക്കലരും.ബ്രോമൈഡ് അടങ്ങിയ വെള്ളത്തിലേക്ക് സൂര്യപ്രകാശം അടിക്കുമ്പോള്‍ രാസപരിണാമം സംഭവിക്കുന്നത്. ഈ ഘട്ടത്തില്‍ കോംപൗണ്ട് ബ്രോമേറ്റ് എന്ന പദാർഥം രൂപപ്പെടും. ഇവ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. കൂടാതെ വെള്ളം ശുദ്ധീകരിക്കാനായി ക്ലോറിനും കലർത്തുമ്പോൾ പ്രശ്നങ്ങള്‍ കൂടുതൽ ഗുരുതരമാക്കുന്നു.

ക്ലോറിനും ബ്രോമൈഡും സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ കലരുമ്പോള്‍ അത് ബ്രോമൈറ്റിന്‍റെ ഉൽപാദനം പല മടങ്ങ് ഇരട്ടിയാക്കുന്നു. ഇത് മനുഷ്യ ശരീരത്തില്‍ പ്രശ്നം സൃഷ്ടിക്കും. ഇതിനാലാണ് ബോള്‍ പരീക്ഷണം നടത്തുന്നത്. ബേര്‍ഡ് ബോള്‍സ് എന്നു വിളിക്കപ്പെടുന്ന ഈ കറുത്ത പ്ലാസ്റ്റിക് ബോളുകള്‍ വിമാനത്താവളങ്ങള്‍ക്കു സമീപമുള്ള തടാകങ്ങളിലാണ് വിജയകരമായി പണ്ടു മുതലേ ഉപയോഗിക്കുന്നത്.

തടാകങ്ങളില്‍ പക്ഷികള്‍ കൂട്ടത്തോടെയെത്തുന്നത് തടയുകയാണ് ഈ ബോളുകളുടെ ലക്ഷ്യം. ഇങ്ങനെ പക്ഷികളെ തടയുന്നതിലൂടെ വിമാനവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയും കുറയും. ഈ പരീക്ഷണം ലോസാഞ്ചലസ് അണക്കെട്ടിലും വിജയിച്ചതായാണ് ആദ്യ സൂചനകള്‍. സൂര്യപ്രകാശത്തെ ഫലപ്രദമായി അകറ്റി നിര്‍ത്താന്‍ പ്ലാസ്റ്റിക് ബോളുകള്‍ക്കുകഴിയുന്നുണ്ടെന്നാണു വിലയിരുത്തല്‍.എന്തായാലും തീര്‍ത്തും കൗതുകം നിറഞ്ഞ കാഴ്ചയാണ് ഈ പരീക്ഷണം ഉണ്ടാക്കുന്നത്.