കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിക്ക്ഏത് ഏജൻസി അന്വേഷിക്കണമെന്നു ആവശ്യപ്പെടാനാകില്ല എന്നതാണ് കോടതി തീരുമാനം. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നും ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നുമുള്ള ദിലീപിന്റെഹർജിയാണ് കോടതി തള്ളിയത്. കീഴ്ക്കോടതി വിചാരണയ്ക്കായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണു ദിലീപിന്റേതെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.ഒന്നാം പ്രതിയായ പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണു തന്നെ കേസിൽ കുടുക്കിയതെന്ന് വാദവും കോടതി തള്ളി. ദിലീപിന്റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2017 ഫെബ്രുവരി 17ന് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുന്ന വഴിയായിരുന്നു നടി ആക്രമിക്കപ്പെട്ടത്.
Latest Articles
650 സിസി എഞ്ചിൻ, സ്റ്റൈലിഷ് ലുക്ക്! ജാവയുടെ കഥകഴിക്കാൻ റോയൽ എൻഫീൽഡ് ഇന്റെർസെപ്റ്റർ ബിയർ...
റോയൽ എൻഫീൽഡ് ബിയർ 650 സ്ക്രാംബ്ലറിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കി. ഇഐസിഎംഎ 2024-ൽ ഈ പുതിയ ബുള്ളറ്റിന്റെ വിലകൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം അതിൻ്റെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല....
Popular News
ദിവ്യ ജയിലിലേക്ക്; രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു, മജിസ്ട്രേറ്റിന്റെ വീടിന് മുന്നിൽ കരിങ്കൊടി പ്രതിഷേധം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ...
സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു; 2 ദിവസത്തിനകം മൊഴിയെടുക്കും
ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ്...
ചൈനയിൽ ജനനനിരക്കിൽ വൻകുറവ്; നഴ്സറികൾ വൃദ്ധസദനങ്ങളാവുന്നു
ബെയ്ജിങ്: ലോകത്ത് ജനസംഖ്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന ചൈനയിൽ ഇപ്പോൾ വളരെ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ജനനനിരക്കു് കുറഞ്ഞതോടെ 2023 ൽ രാജ്യത്തെ 5 ശതമാനത്തോളം കിന്റർ ഗാർട്ടനുകൾ അടച്ചുപൂട്ടിയതായാണ്...
‘നിങ്ങൾക്ക് നുള്ളി നോക്കാം, ഇന്നേവരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല’: നയന്‍താര
താൻ ഇതുവരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് നടി നയന്‍താര. ആളുകള്‍ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ ബ്രോ മേക്കപ്പില്‍ വരുന്ന വ്യത്യാസം കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി. തനിക്ക്...
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാന്‍ക്രിയാസ് ദാതാവായി രണ്ടുവയസുകാരന്, പുതുജന്മം നല്‍കിയത് നാലുപേര്‍ക്ക്
ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പാന്‍ക്രിയാസ് ദാതാവായി രണ്ടുവയസുകാരന്. പ്രോസ്പര്‍ എന്ന് വിളിപ്പേരുളള ലുണ്ട കയൂംബയെന്ന കെനിയന്‍ സ്വദേശിയായ രണ്ടുവയസുകാരന് ഒരു രോഗിക്ക് പാന്‍ക്രിയാസും വൃക്കയും നല്കിയപ്പോള് മറ്റൊരു രോഗിക്ക് മറ്റൊരു...