ലാഹോർ: ബസന്ത് ആഘോഷത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താൻ നീക്കിയെന്ന്പഞ്ചാബ് വാർത്താ, സംസ്കാരിക മന്ത്രി ഫയ്യാസുൽ ഹസൻ ചോഹാൻമാധ്യമങ്ങളെ അറിയിച്ചു. ലാഹോറിന്റെ പാരമ്പരാഗതമായ ആഘോഷങ്ങളിൽ ഒന്നായ പട്ടം പറത്തലാണ് ബസന്ത്. പഞ്ചാബ് പ്രവിശ്യാ സർക്കാറാണ് 2005ൽ പാക് സുപ്രീംകോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കിയത്. ഫെബ്രവരിയിൽ ബസന്ത് ആഘോഷത്തോടുകൂടി ലാഹോറിന്റെപാരമ്പര്യം ഞങ്ങൾ വീണ്ടെടുക്കുകയാണെന്നും, ഹസൻ ചോഹാൻ അറിയിച്ചു. ആഘോഷത്തിനിടെ വെടിവെപ്പും കൊലപാതകവും ഉണ്ടായ സാഹചര്യത്തിലാണ് പാക് സുപ്രീംകോടതി വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ, പട്ടത്തിൽ കെട്ടുന്ന കട്ടിയുള്ള ചരട് കഴുത്തിൽ കുടുങ്ങി അപകടങ്ങൾ സംഭവിക്കുന്നതും വിലക്കിന് കാരണമായി. 12വർഷത്തിന് ശേഷമാണ് വിലക്ക് നീക്കുന്നത്. ബസന്ത് ആഘോഷ സമയത്ത് ദശലക്ഷ കണക്കിന് രൂപയുടെ വ്യാപാരമാണ് നടക്കുന്നത്.അതുകൊണ്ടുതന്നെ വിലക്കുനീക്കത്തിലൂടെ വിനോദസഞ്ചാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം കൂടി പഞ്ചാബ് ഗവൺമെന്റിനുണ്ട്.
Latest Articles
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തുന്നു
ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഡിസംബർ 15ന് ഇന്ത്യയിലെത്തുന്നു. 3 ദിവസത്തെ സന്ദർശനത്തിനായി ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തും എന്ന് ലങ്കൻ സർക്കാർ അറിയിച്ചു.
Popular News
അസമില്‍ പൊതുവിടങ്ങളില്‍ ബീഫ് കഴിക്കുന്നതും വിളമ്പുന്നതും നിരോധിച്ചു
ന്യൂഡൽഹി: അസമിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചു. അസം മന്ത്രിസഭയുടെ നിർണായക തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ബുധനാഴ്ച പ്രഖ്യാപിച്ചു.
അഭിമാനമായി പിഎസ്എല്‍വി; പ്രോബ-3 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു, കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചുള്ള പരീക്ഷണം
ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ഇസ്രൊയുടെ...
സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഇന്ത്യ പകുതിയിലും താഴെ
ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് അമെരിക്കൻ ബിസിനസ് മാഗസിനായ ഫോർബ്സ്. മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഫോർബ്സ് പുറത്തുവിട്ടിരിക്കുന്നത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്)...
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തുന്നു
ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഡിസംബർ 15ന് ഇന്ത്യയിലെത്തുന്നു. 3 ദിവസത്തെ സന്ദർശനത്തിനായി ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തും എന്ന് ലങ്കൻ സർക്കാർ അറിയിച്ചു.
യുവനടിയുടെ പീഡന പരാതി; കര്‍ശന ഉപാധികളോടെ സിദ്ദിഖിന് ജാമ്യം
ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം,പരാതിക്കാരിയെ മാനസികമായി...