മീര നന്ദന്‍ വിവാഹിതയാവുന്നു; വരന്‍ ശ്രീജു

0

നടി മീര നന്ദന്‍ വിവാഹിതയാവുന്നു. വരന്‍ ശ്രീജുവുമായുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ മീര നന്ദന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങള്‍ എടുത്ത ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജിലും മീരയുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

https://www.instagram.com/p/CxIm863PE9v/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് മീര നന്ദനും ശ്രീജുവും പരിചയപ്പെടുന്നത്. ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തന്നെയാണ് ഇരുവരുടെയും വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും മാതാപിതാക്കള്‍ തമ്മില്‍ സംസാരിച്ച ശേഷം മീരയെ കാണാന്‍ ശ്രീജു ദുബായിലെത്തുകയായിരുന്നു.