സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്

0

ചെന്നൈ: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നടന്‍ വിജയ് വന്നത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് നടന്റെ നീക്കം.

താരം സൈക്കിൾ ചവിട്ടി ബൂത്തിലേയ്ക്കെത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.