സൗദിയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം റദ്ദാക്കി: വലഞ്ഞത് 150 ത്തോളം യാത്രക്കാർ

0

സൗദിയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് വലഞ്ഞത് 150 ത്തോളം യാത്രക്കാർ. ഞായറാഴ്ച റിയാദിൽ നിന്ന് കൊച്ചിയിലേക്ക് പോകേണ്ട വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് നൂറ്റിഅൻപതോളം മലയാളികളുടെ യാത്ര അനിശ്ചിതത്വത്തിലായത്.

യാത്ര മുടങ്ങിയിട്ട് മുപ്പതു മണിക്കൂറിൽ അധികമായിട്ടും എയർ ഇന്ത്യ അധികൃതർ നടപടിയെടുത്തില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരം 3:45ന് റിയാദിൽ നിന്ന് കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയത്.

യാത്ര മുടങ്ങിയിട്ട് 30 മണിക്കൂറിൽ അധികമായിട്ടും തിങ്കളാഴ്ച രാത്രിയിലും ഒരാളെ പോലും നാട്ടിലേക്കയക്കാൻ എയർ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. യാത്രക്കാർക്ക് തങ്ങാൻ ഹോട്ടൽ സൗകര്യം ഏർപ്പെടുത്തിയെങ്കിലും എപ്പോൾ നാട്ടിലേക്കു മടങ്ങാൻ കഴിയുമെന്ന വിവരം പോലും നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.