പിറന്നാൾ ദിനത്തിൽ ഡ്രൈവർക്കും സഹായിക്കും 50 ലക്ഷം രൂപ നൽകി ആലിയ ഭട്ട്

0

തന്റെ 26ആം പിറന്നാളിന് ഡ്രൈവർക്കും സഹായിക്കും 50 ലക്ഷം രൂപാ വീതം സമ്മനം നൽകി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയായിരിക്കയാണ് ബോളിവുഡ് താരസുന്ദരിയായ ആലിയ ഭട്ട്. ആഡംബര ജീവിതത്തിനും സൽക്കാരങ്ങൾക്കും വേണ്ടി കോടികൾ പൊടി പൊടിക്കുന്ന ഒരുപാട് സെലിബ്രറ്റികളെ നമ്മൾ ദിവസേനെ കാണുന്നുണ്ട്. ആ പതിവ് കാഴ്ചകളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ആലിയയുടെ പെരുമാറ്റം.

തന്റെ സിനിമ കരിയറിന്റെ തുടക്കം മുതൽ തന്നോടൊപ്പം നിന്നവരാണ് ഡ്രൈവറായ സുനിലും സഹായി അൻമോളും. ആലിയ നൽകിയ തുക കൊണ്ട് ഇവർ ജുഹുവിലും ഖൻ ദണ്ഡയിലും പുതിയ രണ്ട് വീടുകൾ വാങ്ങിച്ചു.
ഏറ്റവും മികച്ച സമയത്തിൽ എത്തിയ 26ആം പിറന്നാളിനെ എപ്പോഴും ഒപ്പമുള്ളവർക്ക് കൂടി ആഘോഷമാക്കി മാറ്റാനാണ് ആലിയ ആഗ്രഹിച്ചത്.
രൺബീർ കപൂറിന്റെ കുടുംബവുമൊത്ത് ആലിയ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ തരംഗമായിരുന്നു.