ചരിത്രം കുറിച്ച് അല്ലു അര്‍ജുന്‍: ദേശീയ പുരസ്‌കാരം വാങ്ങുന്ന ആദ്യ തെലുഗ് നടന്‍

0

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥാമാക്കിയതോടെ ചരിത്രം കുറിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. ഇതാദ്യമായാണ് ഒരു തെലുഗ് സിനിമയിലെ അഭിനയിത്തിന് ആദ്യമായാണ് ഒരു നടന്‍ ദേശീയ പുരസ്‌കാരം നേടുന്നത്. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അല്ലു അര്‍ജുനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ശ്രീദേവി പ്രസാദ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും നേടി. 2021 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ ഇന്ത്യയൊട്ടാതെ തരംഗം സൃഷ്ടിച്ചിരുന്നു. പുരസ്‌കാര നേട്ടത്തിന് പിന്നാലെ വികാരധീനനായ അല്ലു അര്‍ജുന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ദൃശ്യത്തില്‍ ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍ പുരസ്‌കാര നേട്ടത്തില്‍ ആഹ്ലാദപ്രകടനം നടത്തുന്നതും ആഘോഷിക്കുന്നതും കാണാം.

ചിരഞ്ജീവി, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയ സിനിമാപ്രവര്‍ത്തകര്‍ അല്ലു അര്‍ജുനെ പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദിച്ച് രംഗത്തെത്തി. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.