അമൃത ടിവി സൂപ്പര്‍ അമ്മയും മകളും:  വിദ്യ വിനു, വേദിക നായര്‍ വിജയി

0

തിരുവനന്തപുരം:  വന്‍ ജനശ്രദ്ധനേടിയ അമൃത ടിവി ഒരുക്കിയ ‘സൂപ്പര്‍ അമ്മയും മകളും’ ഫാമിലി റിയാലിറ്റി ഷോയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളായ വിദ്യ വിനുവും മകള്‍ വേദിക നായരും ഒന്നാം സ്ഥാനം നേടി. 

അമൃത ടിവി അമ്മയും മകള്‍ക്കും വേണ്ടി മാത്രമായി ഒരുക്കിയ ആദ്യ ഷോ ആണ്. 180 എപ്പിസോഡുകള്‍ പിന്നിട്ട ഷോ വന്‍ ജനപ്രീതി നേടി. 

കലാപാരമ്പ്യമില്ലാത്ത കുടുംബത്തില്‍ നിന്നും വന്ന് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ലോക മലയാളികള്‍ക്ക് അഭിമാനമായി തീര്‍ന്നിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ വിദ്യ വിനുവും പുത്രിയും. 

പ്രതിസന്ധികളെ അതിജീവിച്ചാണ് ഇരുവരും മലയാളികള്‍ക്ക് അഭിമാനമായത്. ഷോയില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ നിന്ന് കലയോടുള്ള പ്രതിപത്തിമൂലം എത്തിയത് ജോലി രാജിവയ്ക്കാന്‍ വരെ വിദ്യയെ പ്രേരിപ്പിച്ചു. 

ഫൈനല്‍ മത്സരത്തില്‍ വിധകര്‍ത്താക്കളായത് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍, നടി ശ്വേതാ മേനോന്‍ എന്നിവര്‍ ആയിരുന്നു. നടി സ്വാസിക ആങ്കറായി.