അച്ഛനാണ് എന്‍റെ എക്കാലത്തെയും ഹീറോ; പ്രണയിന്‍റെ ചിത്രത്തിനു മുമ്പിൽ അമൃതയും കുഞ്ഞും

0

തന്‍റെയും പ്രണയിന്‍റെയും കുഞ്ഞിനെ ലോകത്തിന് മുന്നിൽ കാട്ടി അമൃതവർഷിണി. തനിക്ക് കൂട്ടായി കുഞ്ഞെത്തിയെന്ന് അമൃതവർഷിണി പറയുമ്പോഴും ഈ ചിത്രം കണ്ടവരുടെയൊക്കെ ഉള്ളുന്നറിയാതെ പിടയും കാരണം ഈ സന്തോഷത്തിൽ ഇവർക്കൊപ്പം പങ്കുചേരാൻ പ്രണയ് ഇന്നീ ലോകത്തില്ല. ഇഷ്ടപ്പെട്ട പെണ്ണിനെ സ്വീകരിച്ചതിന്റെ പേരിൽ പ്രണയിനെ ചിലർ കൊലപ്പെടുത്തി.കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പ്രണയിനെ അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തിയത്. ദളിത് യുവാവായ പ്രണയിനെ ഉന്നത ജാതിയില്‍പെട്ട അമൃത പ്രണയിച്ചതായിരുന്നു കൊലയെക്കുപിന്നിലുള്ള നീചമായ കാരണം. അമൃതയുടെ വീട്ടുകാർ എതിർത്തതോടെ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. ഒരുമിച്ചു സന്തോഷപൂർവം ജീവിക്കുന്നതിനിടയിലാണ് കൊലപ്പെടുത്തിയത്.

ഇപ്പോൾ ഇതാ തന്റെ വിവാഹ വാർഷിക ദിനത്തിൽ അമൃതയും കുഞ്ഞും പ്രണയ്യുടെ ചിത്രത്തിനരികിൽ നിന്നുകൊണ്ടുള്ള ഫോട്ടോ ലോകത്തെ മുഴുവൻ കാണിച്ചിരിക്കയാണ് അമൃത. എക്കാലവും ഓർക്കാൻ പ്രണയ് തന്നിട്ടുപോയ തങ്ങളുടെ കുഞ്ഞിനെ ചേർത്ത് പിടിച്ച് അച്ഛനാണ് എന്‍റെ എക്കാലത്തെയും ഹീറോ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന അമൃതയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്ന് വരുമ്പോഴാണ് അക്രമി പുറകിലൂടെ വന്ന് പ്രണയി‌നെ വെട്ടി കൊലപ്പെടുത്തിയത്.