ലോകകപ്പ് വേതനം ആഫ്രിക്കൻ കുട്ടികളുടെ ചികിത്സയ്ക്ക് നൽകും; അന്റോണിയോ റൂഡിഗർ

0

ഖത്തർ ലോകകപ്പിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും ആഫ്രിക്കൻ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്യുമെന്ന് മുൻ ചെൽസി താരം അന്റോണിയോ റൂഡിഗർ. 11 കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ധനസഹായം നൽകുമെന്നാണ് 29 കാരനായ താരത്തിൻ്റെ പ്രഖ്യാപനം.

“സിയറ ലിയോണിലെ കുട്ടികൾ വളരുന്ന സാഹചര്യങ്ങൾ കാണുമ്പോൾ വേദനയുണ്ട്. നിർഭാഗ്യവശാൽ ഈ കുട്ടികൾക്കായി കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. ഇവരെ സഹായിക്കുക എന്നത് എനിക്ക് അഭിമാനത്തിന്റെ കാര്യമാണ്. സിയറ ലിയോണിൽ പലർക്കും നിഷേധിക്കപ്പെട്ട അവസരങ്ങൾ ജർമ്മനിയിൽ എനിക്ക് ലഭിച്ചിട്ടുണ്ട്. ഈ അവസരങ്ങൾക്ക് ഞാൻ നന്ദിയുള്ളവനാണ്” – റൂഡിഗർ പറഞ്ഞു.

“ഇവിടെ പുതുതായി ജനിക്കുന്ന കുട്ടികൾക്ക് പോലും പല രോഗങ്ങൾ കണ്ടെത്തുന്നു. പ്രധാനമായും അവർ ജനിക്കുന്നത് അക്കില്ലസ് ടെൻഡോൺ എന്ന അവസ്ഥയിലാണ്, അതായത് അവരുടെ കാലുകൾ താഴേക്കും ഉള്ളിലേക്കും തിരിഞ്ഞു നിൽക്കുന്ന അവസ്ഥ. ചികിത്സിച്ചില്ലെങ്കിൽ രോഗികൾ അവരുടെ ജീവിതകാലം മുഴുവൻ ഊന്നുവടി ഉപയോഗിക്കേണ്ടി വരും. പടിഞ്ഞാറൻ ആഫ്രിക്കയിൽ ശസ്ത്രക്രിയ ചെലവേറിയതിനാൽ ആർക്കും ഇതിന് കഴിയുന്നില്ല.” – റൂഡിഗർ തുടർന്നു