മേയ് 31 വരെ, പുതിയ ഐഫോൺ വാങ്ങുമ്പോൾ വൻ ഇളവുകൾ

0

ഈ മാസം അവസാനം വരെ പുതിയ ഐഫോണുകൾ വാങ്ങുമ്പോൾ ആപ്പിൾ അധിക ട്രേഡ്-ഇൻ ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്നു. ട്രേഡ്-ഇൻ വഴി വാങ്ങുന്നവർക്ക് അവരുടെ പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌ത് അധിക എക്‌സ്‌ചേഞ്ച് ഇളവ് നേടാനും കഴിയും. ഇതുവഴി പതിവിലും വളരെ കുറഞ്ഞ വിലയ്ക്ക് പുതിയ ഐഫോൺ വാങ്ങാനും അനുവദിക്കും. മേയ് 31 വരെ മാത്രമാണ് ഓഫർ ലഭ്യമാകുക.

പുതിയ ഐഫോൺ വാങ്ങുമ്പോൾ അധിക ഇളവ് ലഭിക്കാൻ ഏത് ഫോണും (ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഫോൺ) എക്‌സ്‌ചേഞ്ച് ചെയ്യാം. പഴയ ഫോണുകള്‍ക്ക് 5,200 രൂപ മുതൽ 49,700 രൂപ വരെ എക്സ്ചേഞ്ച് മൂല്യമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഐഫോണുകളിൽ മികച്ച എക്‌സ്‌ചേഞ്ച് വിലകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ആൻഡ്രോയിഡ് ഹാൻഡ്സെറ്റുകളും കമ്പനി പരിഗണിക്കുന്നുണ്ട്. ട്രേഡ്-ഇൻ പ്രക്രിയ പൂർത്തിയായതിന് ശേഷം പുതിയ ഐഫോണിനായി ഓർഡർ നൽകാം.

ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ ഈ ഓഫർ ലഭ്യമാണ്. ഓർഡർ നൽകുന്നതിന് മുൻപ് നിങ്ങളുടെ നഗരത്തിൽ ട്രേഡ്-ഇൻ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കണം. മെട്രോകളിൽ പിക്കപ്പ്, ഡെലിവറി സൗകര്യങ്ങൾ ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

അധിക ക്യാഷ്ബാക്ക് മൂല്യം അല്ലെങ്കിൽ ട്രേഡ്-ഇൻ ക്രെഡിറ്റ് ലഭിക്കുന്നതിന് വാങ്ങുന്നവർ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. നിങ്ങൾ ഉത്തരം നൽകേണ്ട രണ്ട് ചോദ്യങ്ങൾ ഇതാണ്, 1. ഫോൺ ബ്രാൻഡ് നെയിം, 2. ഐഎംഇഐ നമ്പർ. ഈ വിശദാംശങ്ങൾ ചേർത്തുകഴിഞ്ഞാൽ എക്സ്ചേഞ്ച് മൂല്യം സ്വയമേവ സ്ക്രീനിൽ പ്രദർശിപ്പിക്കും. എക്‌സ്‌ചേഞ്ച് ഓർഡർ നൽകിയ ശേഷം കസ്റ്റമർ എക്‌സിക്യൂട്ടീവ് വന്ന് ഫോൺ വാങ്ങും. പഴയ ഐഫോണിന്റെ പിക്കപ്പും പുതിയതിന്റെ വിതരണവും ഒരേസമയം നടക്കും.

ആപ്പിൾ കസ്റ്റമർ എക്‌സിക്യുട്ടീവ് സ്‌മാർട് ഫോൺ പരിശോധിക്കുകയും വെബ്‌സൈറ്റിൽ നിങ്ങൾ ക്ലെയിം ചെയ്‌തിരിക്കുന്നതൊക്കെ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യും. തെറ്റായിട്ടാണ് നൽകിയിട്ടുള്ളതെങ്കിൽ എക്സിക്യൂട്ടീവ് എക്സ്ചേഞ്ച് മൂല്യം വെട്ടിക്കുറച്ചേക്കാം. പഴയതോ പുതിയതോ ആയ മിക്കവാറും എല്ലാ ഐഫോണുകളും ആപ്പിൾ ട്രേഡ്-ഇൻ സ്വീകരിക്കുന്നുണ്ട്. സാംസങ്, ഷഓമി, വൺപ്ലസ്, മറ്റ് ബ്രാൻഡുകൾ എന്നിവയിൽ നിന്നുള്ള ഫോണുകളും ആപ്പിൾ സ്വീകരിക്കുന്നുണ്ട്.