വിലക്ക് നീങ്ങി; അവതാർ കേരളത്തിലെത്തും

0

അവതാർ 2 കേരളത്തിൽ റിലീസ് ചെയ്യും. തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കും വിതരണക്കാരും ഇതുസംബന്ധിച്ച് ധാരണയിൽ എത്തി. ആദ്യ രണ്ടാഴ്ചയിലെ തിയറ്റർ വരുമാനത്തിന്റെ 55ശതമാനം വിതരണക്കാരും 45ശതമാനം തിയറ്ററുകാരും പങ്കിടാനാണ് ധാരണ.

നേരത്തെ അറുപത് ശതമാനം വിഹിതം വേണമെന്നായിരുന്നു വിതരണക്കാർ നിലപാട് എടുത്തത്. ഇതോടെയാണ് സിനിമ പ്രദർശിപ്പിക്കില്ലെന്ന് ഫിയൊക് നിലപാടെടുത്തത്. പുതിയ സാഹചര്യത്തിൽ സിനിമ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് തിയറ്റർ ഉടമകളുടെ ഫിയോക് അറിയിച്ചു. ഡിസംബർ 16നാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നത്.