ബട്‌ല ഹൗസ് ഏറ്റുമുട്ടൽ; ആരിസ് ഖാന്‍റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് ഡൽഹി ഹൈക്കോടതി

0

ബട്‌ല ഹൗസ് ഏറ്റുമുട്ടൽ; ആരിസ് ഖാന്‍റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ പൊലീസ് ഇൻസ്പെക്‌ടറെ വധിച്ച കുറ്റവാളിയുടെ ശിക്ഷയിൽ ഇളവു പ്രഖ്യാപിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹി പൊലീസ് സ്പെഷൽ സെൽ ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയെ വധിച്ച ആരിസ് ഖാന്‍റെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്.

അപൂർവത്തിൽ അപൂർവമായ കേസെന്ന് വിലയിരുത്തിയാണ് 2021 ൽ മാർച്ചിൽ വിചാരണ കോടതി ആരിസ് ഖാന് വധശിക്ഷ വിധിച്ചിരുന്നത്. തുടർന്ന് ജൂലൈയിൽ ആരിസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2008 സെപ്റ്റംബർ 19നാണ് ജാമിയ നഗറിൾ ഏറ്റുമുട്ടൽ ഉണ്ടാവുന്നത്. സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നടന്ന തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. തുടർന്ന് രക്ഷപ്പെട്ട ഇയാളെ 2018 ഫെബ്രുവരി 14 ആണ് പിടികൂടിയത്.