കോൺഗ്രസ്, ബിജെപി സ്ഥാനാർഥിപ്പട്ടികകൾ ഇന്ന്

0

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നേമത്തെ കോൺഗ്രസ് സ്ഥാനാർഥി ഏറ്റവും അവസാനം ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ച കെ. മുരളീധരൻ എംപിയാകുമെന്ന സൂചനകളാണു വരുന്നത്. പക്ഷേ, ഡൽഹിയിൽ തങ്ങുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കും വരെ ഇതു സംബന്ധിച്ച സസ്പെൻസിന് അന്ത്യമുണ്ടാവില്ല.

ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും കോണ്‍ഗ്രസിലെയും ബിജെപിയിലെയും തര്‍ക്കം കാരണം പട്ടിക നീണ്ടുപോവുകയായിരുന്നു. സാധ്യതാപ്പട്ടികയുടെ പേരില്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ന് പ്രഖ്യാപനം ഉണ്ടാവുമ്പോഴേക്കും പലയിടത്തും ശക്തമായ പ്രതികരണങ്ങള്‍ക്കാവും സാക്ഷ്യം വഹിക്കുക.

പട്ടാമ്പിയും നിലമ്പൂരും ഒഴികെ കോൺഗ്രസ് മത്സരിക്കുന്ന 89 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്നു പ്രഖ്യാപിക്കുക. കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും തൃപ്പൂണിത്തുറയിൽ കെ. ബാബുവും വട്ടിയൂർക്കാവിൽ കെ.പി. അനിൽകുമാറും മത്സരിച്ചേക്കും. ഇന്നലെ രാത്രിയും നീണ്ട ചർച്ചകളിൽ ഇതു സംബന്ധിച്ച് തീരുമാനമായിട്ടുണ്ടെന്നാണു സൂചനകൾ.

ബി​ജെ​പിയിൽ സം​സ്ഥാ​ന ‌അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ മഞ്ചേശ്വരത്തു മത്സരിക്കുമെന്നാണു കേൾക്കുന്നത്. കോ​ന്നി​യി​ലും സുരേന്ദ്രന്‍റെ പേര് ഉ​ൾ​പ്പെ​ടു​ത്തിയിരുന്നു. പ്രസ്റ്റീജ് മണ്ഡലമായ നേമത്തിന്‍റെ സാ​ധ്യ​താ​ പ​ട്ടി​ക​യി​ല്‍ സു​രേ​ഷ് ഗോ​പി​യു​ടെ പേ​രും ഉ​ള്‍പ്പെ​ടു​ത്തി​യാണ് ഇന്നലെ രാത്രി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം അ​വ​സാ​ന​വ​ട്ടം ച​ർ​ച്ച ന​ട​ത്തിയത്. നേമത്ത് സുരേഷ് ഗോപിയാണെങ്കിൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​ത്തും. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ സ്ഥാനാർഥിയാകുമോ എന്നും ഇന്നറിയാം. സ്ഥാനാർഥിയാകുന്നുവെങ്കിൽ അ​ത് ക​ഴ​ക്കൂ​ട്ട​ത്ത് ആ​കാ​നാ​ണു സാ​ധ്യ​ത.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജേ​ക്ക​ബ് തോ​മ​സ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ മ​ത്സ​രി​ക്കും. കാ​ട്ടാ​ക്ക​ട​യി​ൽ പി.​കെ. കൃ​ഷ്ണ​ദാ​സ്, കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ എം.​ടി. ര​മേ​ശ്, ധ​ർ​മ്മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സി.​കെ. പ​ദ്മ​നാ​ഭ​ൻ, തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​ങ്ങ​നെ​യാ​ണ് നേ​തൃ​ത്വം പ​രി​ഗ​ണി​ച്ച മ​റ്റ് നേ​താ​ക്ക​ളും മ​ണ്ഡ​ല​ങ്ങ​ളും.