മേ​യു​ടെ ബ്രെ​ക്സി​റ്റ് ക​രാ​ർ പാ​ർ​ല​മെ​ന്‍റ് ത​ള്ളി; ബ്രി​ട്ട​നി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി

1

ലണ്ടന്‍: ബ്രിട്ടനിൽ പ്രധാനമന്ത്രി തേരേസ മേ മുന്നോട്ട് വച്ച ബ്രെക്സിറ്റ് കരാർ പാർലമെന്‍റ് തള്ളി.യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യു​ള്ള ബ്രെ​ക്സി​റ്റ് ക​രാ​ർ ഹൗ​സ് ഓ​ഫ് കോ​മ​ണ്‍​സി​ലെ വോ​ട്ടെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. 403 പേ​ർ ബ്രെ​ക്സി​റ്റ് ക​രാ​റി​നെ ത​ള്ളി വോ​ട്ട് ചെ​യ്ത​പ്പോ​ൾ 202 പേ​ർ അ​നു​കൂ​ലി​ച്ചു.
മാർച്ച് 29 നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനിരിക്കെ ഭരണകക്ഷി അംഗങ്ങൾ അടക്കം കൂട്ടത്തോടെ കരാറിനെതിരെ വോട്ട് ചെയ്തതു തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായി. രാജിവച്ച് പൊതുതിരഞ്ഞെടുപ്പു നടത്തണമെന്ന നിലപാടിലാണു പ്രതിപക്ഷമായ ലേബർ പാർട്ടി. കരാർ തള്ളിയതോടെ ഇനി പുതിയ കരാർ തയ്യാറാക്കുകയോ കരാർ വേണ്ടെന്നു വയ്ക്കുകയോ അല്ലെങ്കിൽ പുതിയ ഹിതപരിശോധന നടത്തുകയോ ചെയ്യണം. ബ്രീട്ടീഷ് പാലർലമെന്‍റിന്‍റെ ചരിത്രത്തിൽ അധികാരത്തിലിരിക്കുന്ന ഒരു സർക്കാരിനേറ്റ വലിയ തിരിച്ചടിയാണ് തേരേസാ മേയ്ക്ക് ലഭിച്ചിരിക്കുന്നത്.
സർക്കാരിനെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ പ്രഖ്യാപിച്ചു. പാർലമെന്‍റിന്‍റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് തെരേസ മേ പറഞ്ഞു. കരാർ തള്ളിയതിൽ നിരാശയുണ്ടെന്നായിരുന്നു യൂറോപ്യൻ യൂണിയന്‍റെ പ്രതികരണം. മൂന്ന് ദിവസത്തിനുള്ളിൽ തെരേസമേയ്ക്ക് പുതിയ കരാർ അവതരിപ്പിക്കാം. എന്നാൽ കരാറിൽ ഒരു മാറ്റവും വരുത്താൻ തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭരണപ്രതിസന്ധി പരിഹരിക്കുക എളുപ്പമാകില്ല.
രാജ്യത്തിന്റെ നന്മയ്ക്കായി കരാറിനെ അനുകൂലിക്കണമെന്ന് മേയ് പാര്‍ലമെന്റംഗങ്ങളോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കരാര്‍ പരാജയപ്പെട്ടാല്‍ ബ്രെക്‌സിറ്റ് പദ്ധതിതന്നെ അവതാളത്തിലായേക്കുമെന്നും അല്ലെങ്കില്‍ കരാറില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടിവരുമെന്നും മേയ് മുന്നറിയിപ്പുനല്‍കി.