വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂത് അറസ്റ്റിൽ

0

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂത് അറസ്റ്റിൽ. മുംബൈയിൽ നിന്നാണ് ധൂതിനെ സിബിഐ അറസ്റ്റ് ചെയ്തത്.

ഐസിഐസിഐ മുൻ സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണിത്. ചന്ദ കൊച്ചാർ ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവിയായിരുന്ന 2009 മുതൽ 2011 വരെ വീഡിയോകോൺ ഗ്രൂപ്പിന് അനുവദിച്ച 3250 കോടി രൂപയുടെ വായ്പകളും, ക്രമ വിരുദ്ധമായ ഇടപെടലുകളുമാണ് കേസിനാധാരം.

ദീപക് കൊച്ചാറിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്പനികളും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.ക്രമക്കേടു സംബന്ധിച്ച് 2019 ലാണ് സി.ബി.ഐ. കേസെടുത്തത്.ഇതേ കേസിൽ ഇ ഡി യും വേണുഗോപാൽ ദൂതനെ കഴിഞ്ഞമാസം ചോദ്യം ചെയ്തിരുന്നു.