റെസിഡന്‍സി വിസ നിയമത്തില്‍ മാറ്റവുമായി യുഎഇ

0

റെസിഡന്‍സി വിസ നിയമത്തില്‍ യുഎഇയില്‍ പുതിയമാറ്റം. ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാനുളള അവസരമൊരുക്കും. റീ-എന്‍ട്രി അനുമതിക്കായി ഫെഡറല്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ആറ് മാസക്കാലയളവില്‍ രാജ്യത്തിന് പുറത്ത് താമസിച്ചതിന്റെ തെളിവ് റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ടിവരും. വിവിധ ആവശ്യങ്ങള്‍ക്കായി ചുരുങ്ങിയ കാലം നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഗുണകരമാകുന്നതാണ് പുതിയ തീരുമാനം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്,കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയില്‍നിന്ന് ഇ-മെയില്‍ ലഭിച്ച ശേഷമേ അപേക്ഷകന് യുഎഇയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ കഴിയൂ.

എമിറേറ്റ്‌സ് ഐഡി, വിസ തുടങ്ങിയ സേവനങ്ങള്‍ക്കുള്ള ഫീസ് 100 ദിര്‍ഹമായി അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. സാധാരണ നിലയില്‍ യുഎഇയിലെ ഒരു താമസക്കാരന്‍ 180 ദിവസം രാജ്യത്തിന് പുറത്ത് പോയാല്‍ റസിഡന്‍സി റദ്ദാക്കപ്പെടും.