ഓടുന്ന കാറിൽ നിന്ന് കുട്ടി തെറിച്ച് ബസിന് മുന്നിലേക്ക്; അപകടം വഴിമാറിയത് തലനാരിഴയ്ക്ക്

0

ചെറിയ അശ്രദ്ധ മതി വലിയ അപകടങ്ങൾ സൃഷ്ടിക്കാൻ ഒരു പക്ഷെ അത്തരം അശ്രദ്ധകൊണ്ട് നമ്മുക്ക് ജീവൻ തന്നെ നഷ്ടമായേക്കും. അപകടങ്ങൾ വരുന്നത് പല വിധമാണ്, അത്തരത്തിൽ ഒരപകടത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.

വളവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോർ തുറന്ന് കുട്ടി റോഡിൽ വീഴുന്നതാണ് വിഡിയോ. കാറിന്റെ പിൻഡോർ പൂർണമായും അടക്കാതിരുന്നതോ കുട്ടി തുറന്നതോ ആണ് അപകട കാരണം. തിരക്കുള്ള റോഡിൽ ബസിന്റെ മുന്നിലേക്ക് വീണ കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് വിഡിയോ കണ്ടാൽ മനസിലാകും. കോട്ടക്കൽ-മലപ്പുറം റോഡിൽ പാറക്കോരിക്കും കുളത്തൂപറമ്പിനും ഇടയിലാണ് സംഭവം നടന്നത്.