അർജൻറീനയോ ബ്രസീലോ?; നാളെ അറിയാം കോപ്പ ചാമ്പ്യന്‍മാരെ

0

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമായി കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടാനൊരുങ്ങുകയാണ് ഫൈനലില്‍ കോപ്പ അമേരിക്ക ചാമ്പ്യൻമാരെ നാളെ അറിയാം. ഫു​ട്‌​ബോ​ളി​ന്‍റെ പ​ര്യാ​യ​മാ​യ ര​ണ്ടു ടീ​മു​ക​ള്‍, അ​ര്‍ജ​ന്‍റീ​ന​യും ബ്ര​സീ​ലും കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ള്‍ ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ കൊ​മ്പു​കോ​ര്‍ക്കും. നാ​ളെ പു​ല​ര്‍ച്ചെ 5.30നാ​ണ് മ​ത്സ​രം. സോ​ണി ചാ​ന​ലു​ക​ളി​ല്‍ മ​ത്സ​രം ത​ത്സ​മ​യം കാ​ണാം.

ഇത് അഞ്ചാം തവണയാണ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇരു ടീമും മുഖാമുഖം വരുന്നത്. ഇതുവരെ ഏറ്റുമുട്ടിയ നാല് പ്രധാന ഫൈനലുകളില്‍ മൂന്നിലും ജയം മഞ്ഞപ്പടയ്‌ക്കൊപ്പമായിരുന്നു. കിരീടം നിലനിർത്താൻ നെയ്മറുടെ ബ്രസീൽ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടത്തിനായി മെസിയുടെ അർജൻറീനയും ഒരേപോലെ കൊതിക്കുന്നുണ്ട്.

അര്‍ജന്‍റീനയും ബ്രസീലും ഏറ്റുമുട്ടിയ 111 മത്സരങ്ങളില്‍ 40 കളിയില്‍ അർജന്റീനയും 46 കളികളില്‍ ബ്രസീലും വിജയിച്ചു. 25 കളികൾക്ക് സമനിലയില്‍ അവസാനിക്കാനായിരുന്നു വിധി. ഏറ്റവുമൊടുവിൽ 2019 നവംബർ 19ന് മുഖാമുഖമെത്തിയപ്പോള്‍ അർജന്റീന 1-0ന് വിജയിച്ചു. സൂപ്പര്‍താരം ലിയോണല്‍ മെസിയാണ് ഗോൾ നേടിയത്. അതിന് മുൻപ് കോപ്പ സെമിയിലാണ് അര്‍ജന്‍റീനയും ബ്രസീലും ഏറ്റുമുട്ടിയത്. അന്ന് 2-0ന് ജയം ബ്രസീലിനൊപ്പം നിന്നു.

കോ​പ്പ​യി​ലെ ഒ​രു മ​ത്സ​ര​ത്തി​ല്‍പ്പോ​ലും പ​രാ​ജ​യ​പ്പെ​ടാ​തെ​യാ​ണ് ഇ​രു​ടീ​മും ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് അ​ര്‍ഹ​ത നേ​ടി​യി​ട്ടു​ള്ള​ത്. ഒ​രു കൂ​ട്ടം മി​ക​ച്ച താ​ര​ങ്ങ​ളാ​ണ് ഇത്തവണയും ഇരു ടീമുകൾക്കും സ്വന്തമായിട്ടുള്ളത്. അതുകൊണ്ടു തന്നെ മറക്കാനയുടെ തിരുമുറ്റത്ത് നടക്കാനിരിക്കുന്ന ഫൈനൽ മത്സരത്തിൽ ആരു ജയിക്കും എന്ന ആശങ്കയിലും ആവേശത്തിലുമാണ് ആരാധകർ.