ഒരു പുഷ്പാഞ്ജലി, ഒരു ഭാഗ്യസൂക്താർച്ചന, പേര് ലയണൽ മെസി; വഴിപാട് നേർന്ന് ആരാധകർ

0

ആലപ്പുഴ: കോപ്പ അമെരിക്ക ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കേരളത്തിലെ മെസി ആരാധകർക്ക് നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്. താരത്തിനായി ആരാധാകർ പ്രാർഥനയും വഴിപാട് നേർന്നിരിക്കുകയാണ്. ലയണൽ മെസിക്കായി ആലപ്പുഴ ചേർത്തലയിലെ തൈക്കാട്ടുശ്ശേരി പുന്നക്കീഴിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ വഴിപാട് നേർന്നിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരത്തിന്‍റെ പേരിൽ ഭാഗ്യസൂക്താർച്ചനയും പുഷ്പാഞ്ജിലയും നേർന്ന വഴിപാട് രസീതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറാലുകന്നത്.

നാളെ പുലർച്ചെയാണ് എല്ലാ ഫുട്ബോൾ ആരാധകരും ആഗ്രഹിച്ചിരുന്ന സ്വപ്ന ഫൈനൽ. ഫുട്ബോളിൽ മക്ക എന്നറയിപ്പെടുന്ന മാരക്കാനയിൽ ഇന്ത്യൻ സമയം വെളുപ്പിന് 5.30നാണ് മത്സരം ആരംഭിക്കുന്നത്. പതിമൂന്ന് വർഷത്തിന് ശേഷമാണ് ഒരു മേജർ ടൂർണമെന്‍റിന്‍റെ ഫൈനലിൽ ബ്രസീലും അർജന്‍റീനയും നേർക്കുന്നേർ വരുന്നത്. ഇതിന് മുമ്പ് 2007ലാണ് ബ്രസീലും അർജന്‍റീനയും നേർക്കുന്നേർ ഒരു കിരീട പോരാട്ടത്തിൽ ഏറ്റമുട്ടിയത്.