എറണാകുളത്ത് 10 പേര്‍ക്ക് കോവിഡ് ലക്ഷണം: അതീവജാഗ്രത

0

കൊച്ചി ∙ ഇറ്റലിയിൽ നിന്ന് ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 52 പേരിൽ 10 പേരെ കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. ചുമയും പനിയുമുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. 35 പേർ ആലുവ ജില്ലാ ആശുപത്രിയിൽ. ഇതിൽ 2 കുട്ടികളും 2 ഗർഭിണികളുമുണ്ട്.

എല്ലാവരുടെയും സ്രവ സാംപിളുകൾ പരിശോധനക്കായി ശേഖരിച്ചു. ഇതിന്റെ പരിശോധനയ്ക്ക് ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളു. അതേസമയം ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.