കോവിഡ് ബാധിച്ച് മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു

0

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു. കോവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.

കോവിഡ് കാലത്ത് റിപ്പോര്‍ട്ടിങില്‍ സജീവ സാന്നിധ്യമായിരുന്നു വിപിന്‍ ചന്ദ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.