മാൻദൗസ് ചുഴലിക്കാറ്റ് രാത്രി 11.30ന് കരതൊടും; ജാ​ഗ്രതയോടെ ജനം

0

മാൻദൗസ് ചുഴലിക്കാറ്റ് രാത്രി 11.30ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ് നാട്ടിലെ മഹാബലിപുരത്താണ് കാറ്റ് കരതൊടുക. മാൻദൗസ് മഹാബലിപുരത്തു നിന്നും 180 കിലോമീറ്റർ അകലെ കരതൊടുമ്പോൾ 85 കിമീ വരെ വേഗമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

മാൻദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു കഴിഞ്ഞു. ഇന്ന് രാത്രിയോടെ തമിഴ്നാട് ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടക്കും ഇടയിൽ മഹാബലിപുരത്തിന് സമീപം മാൻദൗസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീര മേഖലയിൽ ചുഴലിക്കാറ്റിന്റെ മൂന്നാം ഘട്ട മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ മലയോര ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകി. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.