കാഴ്ചക്കാരൻ വാപിളർന്നു പോകുന്ന ഹോട്ട് രംഗങ്ങളുമായി തെലുഗു ചിത്രം ഡിഗ്രി കോളജിന്റെ ട്രെയിലർപുറത്തിറക്കി. നരസിംഹ നന്ദി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലറിലെ രംഗങ്ങൾക്ക് കടുത്ത വിമർശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഹോട്ട് രംഗങ്ങൾക്ക് പുറമെ അതിഭയങ്കരമായ വയലൻസും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരുണും ദിവ്യ റാവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർ ഒന്നിച്ചുള്ള ഹോട്ട് രംഗങ്ങൾക്കാണ് വിമർശനങ്ങൾ വരുന്നത്. ഇത്തരം ഹോട്ട് രംഗങ്ങൾ ഉള്ളതിനാൽ ഒന്നും നോക്കാതെ കണ്ണുപൂട്ടി സിനിമയ്ക്ക് ‘എ ‘സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വിമർശകരുടെ പക്ഷം.

സുനിൽ കശ്യപാണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. ജൂൺ ആദ്യവാരം ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നെങ്കിലും, സെൻസറിങ്ങിലെ പ്രതിസന്ധി മൂലം ഇതു വൈകാനാണ് സാധ്യത.