ഡല്‍ഹി കലാപം:മരണസംഖ്യ 34 ആയി

0

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. ഇന്ന് ഏഴ് പേര്‍ മരിച്ചതായി വിവിധ മാധ്യമങ്ങൾ റിപോർട്ട്ചെയ്യുന്നു. ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് 30 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്‍.എന്‍.ജെ.പി. ആശുപത്രിയില്‍ രണ്ടും ജഗ് പര്‍വേശ് ചന്ദ്ര ആശുപത്രിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

ഇരുനൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുതിയതായി അനിഷ്ട സംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം അക്രമസംഭവങ്ങളിൽ പുറത്തു നിന്നുള്ള ഇടപെടലുകളും അന്വേഷിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ഇതിനിടെ കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ‘ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം’ യുഎന്‍ സെക്രട്ടറി ജനറലിന്റെ വാക്താവവ് പറഞ്ഞു.