ഗ്ലെൻ മാക്സ്വെൽ വിവാഹിതനാകുന്നു; വധു ഇന്ത്യൻ വംശജ

1

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ വിവാഹിതനാകുന്നു. ഇന്ത്യൻ വംശജയായ വിനി രാമനാണ് വധു. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്. വിവാഹ നിശ്ചയം കഴിഞ്ഞതായി സമൂഹമാധ്യമങ്ങളിലൂടെ മാക്‌സ്‍വെൽ ആരാധകരെ അറിയിച്ചു. വിനി രാമനും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണ് വിനി. മാക്‌സ്‌വെലും വിനിയും 2017 മുതൽ പ്രണയത്തിലാണ്.മാക്സ്വെൽ അണിയിച്ച വിവാഹമോതിരം ഫോട്ടോയിൽ വിനി പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. ഒരാഴ്ച്ച മുമ്പാണ് മാക്സി തന്നോട് വിവാഹാഭ്യാർത്ഥന നടത്തിയതെന്നും താനതിനോട് സമ്മതം മൂളിയെന്നും വിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.

View this post on Instagram

💍

A post shared by Glenn Maxwell (@gmaxi_32) on

ബിഗ് ബാഷ് ലീഗിലെ തന്റെ ടീമായ മെൽബൺ സ്റ്റാർസിന്റെ വകയായ ഒരു പരിപാടിക്കിടയിലാണ് മാക്സ്വെൽ വിനിയെ കണ്ടു മുട്ടുന്നതും പരിചയത്തിലാകുന്നതും. ആ പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയത്.

അതേസമയം, മാക്സ്വെല്ലിന്റെ ഇൻസ്റ്റഗ്രാം ഫോട്ടോയ്ക്ക് രസകരമായ കമന്റുമായി അദ്ദേഹത്തിന്റെ ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്സ് ഇലവൻ എത്തിയിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് കഴിഞ്ഞിട്ട് ഞങ്ങൾ ഇപ്പോഴാണല്ലോ അറിയുന്നതെന്നായിരുന്നു കിംഗ്സ് ഇലവന്റെ കമന്റ്. മറ്റൊരു ഓസ്ട്രേലിയൻ താരമായ ഷോൺ ടെയ്റ്റും വിവാഹം കഴിച്ചിരിക്കുന്നത് ഇന്ത്യൻ വംശജയെയാണ്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള താരം കൂടിയാണ് ഗ്ലെൻ മാക്സ്വെൽ.