2.5 കോടി മുടക്കി പ്ലാസ്റ്റിക് സർജറി ചെയ്തു, ലൈസൻസ് പുതുക്കാനാവുന്നില്ല, വേറെ ഐഡി കാർഡ് കൊണ്ടുവാ എന്ന് അധികൃതർ

0

ഇന്ന് പ്ലാസ്റ്റിക് സർജറികൾ ചെയ്യുന്നവർ ഒരുപാടുണ്ട്. അതിന് വേണ്ടി എത്ര പണം മുടക്കാനും തയ്യാറാകുന്നവരും ഉണ്ട്. എന്നാൽ, ബ്രസീലിൽ നിന്നുള്ള ഒരു യുവതി പ്ലാസ്റ്റിക് സർജറി ചെയ്തതിന് പിന്നാലെ വല്ലാത്തൊരു തരം പ്രതിസന്ധിയിൽ പെട്ടുപോയി. 2.5 കോടി മുടക്കിയാണ് ഡെനിസ് റോച എന്ന 39 -കാരി പ്ലാസ്റ്റിക് സർജറി ചെയ്തത്. എന്നാൽ, അതിനുശേഷം ലൈസൻസ് പുതുക്കാൻ പോയപ്പോഴാണ് സം​ഗതി ആകെ പ്രശ്നമായത്.

പ്ലാസ്റ്റിക് സർജറിക്ക് ശേഷം അവളുടെ പഴയ രൂപവുമായി ഇപ്പോഴത്തെ രൂപത്തിന് ഒരു സാമ്യവും ഇല്ല എന്ന് കാണിച്ചാണ് അവൾക്ക് അധികൃതർ ലൈസൻസ് നിഷേധിച്ചത്. ഒരു ടിക് ടോക്ക് വീഡിയോയിൽ ഡെനിസ് പറയുന്നത് പുതിയ ലൈസൻസിന് വേണ്ടി അപേക്ഷിച്ചപ്പോൾ, ജീവനക്കാർ തന്റെ ഐഡന്റിറ്റിയെ ചോദ്യം ചെയ്തു എന്നാണ്. ഒപ്പം അവർ പുതിയ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഡെനിസ് പറയുന്നു. ആ ഫോട്ടോയിൽ കാണുന്നത് താനാണ് എന്ന് അവരെ വിശ്വസിപ്പിക്കുക എന്നത് അങ്ങേയറ്റം കഠിനമായ ജോലിയായിരുന്നു എന്നും ആ ഫോട്ടോയിൽ കാണുന്നതിനേക്കാൾ തന്റെ രൂപം ഒരുപാട് മാറി എന്നും അവൾ പറയുന്നു.