വാഹനാപകടത്തിൽ മരിച്ച മലയാളി ഡോക്ടറുടെ മൃതദേഹം ദുബായിൽ സംസ്കരിക്കും

0

ദുബായ് ∙ വേൾഡ് ട്രേഡ് സെന്ററിനു സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശിയും ദുബായ് അൽ മുസല്ല മെഡിക്കൻ സെന്ററിലെ ഡോക്ടറുമായ ജോൺ മാർഷൻ സ്കിന്നറി (60)ന്റെ മൃതദേഹം ജബൽ അലിയിൽ സംസ്കരിക്കും. ഇതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് തുരങ്കപാതയിലൂടെ സഞ്ചരിക്കവെ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് തീ പടർന്നാണ് മരണം.