തീ പിടിത്തത്തിൽ നിന്നും എല്ലാവരെയും രക്ഷിച്ച നായ്കുട്ടിക്ക് ഒടുവിൽ സ്വന്തം ജീവൻ നഷ്ടമായി

0

ലോകത് ഏറ്റവും നന്ദിയും സ്നേഹവുമുള്ള മൃഗമാണ് നായ. അത് സ്നേഹിച്ചാൽ സ്വന്തം ജീവൻ വരെ നൽകും. അത്തരത്തിലൊരു കരളലിയിപ്പിക്കുന്ന സംഭവമാണ് ഉത്തർപ്രദേശിൽ അരങ്ങേറിയത്.

ബാന്ദയിലെ ഒരു റെസിഡന്‍ഷ്യല്‍ കോളനിയിലെ ഇലക്ടോണിക്സ് ആന്‍ഡ് ഫര്‍ണിച്ചര്‍ ഷോറൂമിൽ തീപിടുത്തം ഉണ്ടായപ്പോൾ ഷോറൂമിന്‍റെ ഉടമ അതേ കെട്ടിടത്തിലെ മുകളിലെ അപ്പാര്‍ട്മെന്‍റില്‍ തന്നെയായിരുന്നു താമസിച്ചിരുന്നതും. തീപിടിക്കുന്നത് കണ്ടതോടെ നായ ഉറക്കെ കുരക്കാന്‍ തുടങ്ങി.

ഉറക്കെ കുരച്ച് എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ച ശേഷം ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള അവസരവും ഒരുക്കി. എല്ലായിടത്തും ഓടിനടന്ന് ആളുകളെ വിവരമറിയിച്ച ശേഷം പുറത്തേക്ക് ഓടാനാഞ്ഞെങ്കിലും ഒരു സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ അതിന് പുറത്തേക്ക് ഓടാന്‍ കഴിയാതായി.

30 -ലധികം പേരെ തീപിടിത്തത്തിൽ നിന്നും രാകിഷിച്ച നായയ്ക്ക് ഒടുവില്‍ നഷ്ടമായത് സ്വന്തം ജീവൻ തന്നെയാണ്. ഒന്നാം നിലയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പിന്നീട് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

തീപ്പിടിത്തം ശക്തിയേറിയതായിരുന്നു. കെട്ടിടത്തിലുള്ള ഒട്ടുമിക്ക സാധനങ്ങളും കത്തിനശിച്ചിരുന്നു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഒത്തിരി നഷ്ടങ്ങൾ തീപിടുത്തത്തിൽ സംഭവിക്കിച്ചെങ്കിലും തങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിയ ആ നായയുടെ നഷ്ടമാണ് അവരെ ഏറെ സങ്കടത്തിലാഴ്ത്തിയത്.