ഫോർബ്സിന്റെ സമ്പന്നരുടെ പട്ടികയിൽനിന്ന്‌ ട്രംപ് പുറത്ത്

1

വാഷിങ്ടൺ: ഫോർബ്സിന്റെ അമേരിക്കയിലെ അതിസമ്പന്നരായ 400 പേരുടെ പട്ടികയിൽനിന്നു മുൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്ത്. 25 വർഷത്തിനിടെ ആദ്യമായാണ് ട്രംപില്ലാതെ പട്ടിക പുറത്തിറങ്ങുന്നത്.

നിലവിൽ 18,749 കോടി രൂപയുടെ (250 കോടി ഡോളർ) ആസ്തിയാണ് ട്രംപിനുള്ളത്. പട്ടികയിൽ ഇടംനേടാൻ ആവശ്യമായതിനെക്കാൾ 2999 കോടി രൂപ(40 കോടി ഡോളർ)യാണ് കുറവ്.

കോവിഡ് ആരംഭിച്ചതിനുശേഷം ട്രംപിന്റെ സമ്പത്തിൽ 4499 കോടി രൂപയുടെ(60 കോടി ഡോളർ) കുറവുണ്ടായതോെടയാണിത്. റിയൽ എസ്റ്റേറ്റ്, ഹോട്ടൽ, റിസോർട്ട് മേഖലകളിലാണ് ട്രംപിനു കൂടുതൽ ബിസിനസുള്ളത്.