ട്വിറ്റർ അക്കൗണ്ട് തിരികെ വേണം: ട്രംപ് കോടതിയിലേക്ക്

1

വാ​ഷിങ്ടൺ: ത​ന്‍റെ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ക്കാ​ൻ ട്വി​റ്റ​റി​നോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ൻ അമെരിക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് കോ​ട​തി​യി​ൽ ഹർജി സമർപ്പിച്ചു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് യു​എ​സ് കാ​പ്പി​റ്റോ​ൾ ഹി​ല്ലി​ൽ ട്രം​പ് അ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​ത്. കാ​പ്പി​റ്റോ​ൾ അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി.

ത​നി​ക്കെ​തി​രാ​യ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ത​ന്‍റെ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി നി​ശ​ബ്ദ​മാ​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ച് ജൂ​ലൈ​യി​ൽ ട്വി​റ്റ​ർ, ഫെയ്സ്ബു​ക്ക്, ഗൂ​ഗി​ൾ എ​ന്നി​വ​യ്‌​ക്കെ​തി​രെ​യും അ​വ​രു​ടെ ചീഫ് എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ​ക്കെ​തി​രെ​യും ട്രം​പ് കേ​സ് കൊ​ടു​ത്തി​രു​ന്നു. യു​എ​സ് ഭീ​ക​ര​സം​ഘ​ട​ന​യാ​യി ക​രു​തു​ന്ന താലി​ബാ​ന് പോ​ലും ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഇ​പ്പോ​ഴും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ട്രം​പി​ന് അ​ക്കൗ​ണ്ട് നി​ഷേ​ധി​ക്കു​ക​യും താ​ലി​ബാ​ന് അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ പ​രി​ഹാ​സ്യ​മാ​യി പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്നും ട്രം​പ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ട്രം​പി​ന്‍റെ പു​തി​യ നീ​ക്ക​ത്തോ​ട് ട്വി​റ്റ​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.