ഇന്ത്യ–ദുബായ് എമിറേറ്റ്സ് സർവീസുകൾ 23ന് പുനരാരംഭിക്കും

1

ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ 23ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ. യുഎഇ അംഗീകൃത വാക്സീന്റെ 2 ഡോസും സ്വീകരിച്ച താമസ വീസക്കാർക്കാണ് അനുമതി. ഇതിനു പുറമേ, മറ്റു നിബന്ധനകളും പാലിക്കണമെന്നു വ്യക്തമാക്കി.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. ഒപ്പം ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നും സർവീസ് ആരംഭിക്കും.

കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി ഓരോ രാജ്യത്തെയും യാത്രക്കാർക്കുള്ള നിബന്ധനകളിൽ വ്യത്യാസമുണ്ടാകുമെന്നും അറിയിച്ചു.