വമ്പന്‍ റിക്രൂട്ട്‌മെന്‍റുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്; നിരവധി തൊഴിലവസരങ്ങള്‍, മുന്‍കൂട്ടി അപേക്ഷിക്കേണ്ട

0

ദുബായ്: നിരവധി തൊഴിലവസരങ്ങളുമായി വമ്പന്‍ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് ദുബായുടെ എമിറേറ്റ്‌സ് ഗ്രൂപ്പ്. പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, ഐ ടി പ്രൊഫഷണലുകള്‍, എഞ്ചിനീയര്‍മാര്‍, കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ് എന്നിങ്ങനെ നിരവധി തസ്തികകളിലാണ് അടുത്തിടെ ഗ്രൂപ്പ് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചത്. എമിറേറ്റ്‌സ് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് സര്‍വീസസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡിനാറ്റ എന്നിവയിലേക്കാണ് റിക്രൂട്ട്‌മെന്റ്.

നിരവധി റിക്രൂട്ട്‌മെന്റുകള്‍ നടത്തിയിട്ടുള്ള എമിറേറ്റ്‌സ് ഗ്രൂപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 17,160 പേരെയാണ് വിവിധ ജോലികളില്‍ നിയമിച്ചത്. 2023 മാര്‍ച്ച് 31ഓടെ ആകെ ജീവനക്കാരുടെ എണ്ണം 102,000 ആയി. 2024ല്‍ എയര്‍ബസ് A350s, ബോയിങ് 777-sX എന്നിവ കൂടി എമിറേറ്റ്‌സിന്റെ ഭാഗമാകും. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്. ഇതിന്റെ ഭാഗമായി ആറ് ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിന് നഗരങ്ങളില്‍ എമിറേറ്റ്‌സ് ഓപ്പണ്‍ ഡേയസ് സംഘടിപ്പിക്കുന്നു.

ഒരു ദിവസത്തില്‍ അവസാനിക്കുന്ന രീതിയിലാണ് റിക്രൂട്ട്‌മെന്റുകള്‍ സംഘടിപ്പിക്കുന്നത്. വിലയിരുത്തലുകള്‍ നടത്തി 48 മണിക്കൂറിനുള്ളില്‍ തന്നെ ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെടുകയും ചെയ്യും. ജിസിസി നഗരങ്ങള്‍, പാകിസ്ഥാന്‍, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ രണ്ട് ഡസനോളം നഗരങ്ങളിലാണ് ജൂലൈയില്‍ മാത്രം എയര്‍ലൈന്‍ വാക്ക്-ഇന്‍ അഭിമുഖങ്ങള്‍ സംഘടിപ്പിക്കുക.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലോകമെമ്പാടുമുള്ള നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഡേയ്‌സില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. നിബന്ധനകള്‍ മനസ്സിലാക്കി, ഓപ്പണ്‍ ഡേ നടക്കുന്ന സ്ഥലത്ത് കൃത്യ സമയത്ത് എത്തി രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.

ക്യാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള ഓപ്പണ്‍ ഡേയ്‌സ് സംഘടിപ്പിക്കുന്ന സ്ഥലങ്ങളും തീയതിയും

ജൂലൈ 10 – തുനീസ്
ജൂലൈ 11- ബെയ്‌റൂത്ത്
ജൂലൈ 12 – കേപ്ടൗണ്‍
ജൂലൈ 14 – സിങ്കപ്പൂര്‍ സിറ്റി
ജൂലൈ 14 – പോര്‍ട്ട് എലിസബത്ത്
ജൂലൈ 15 – സാവോ പോളോ
ജൂലൈ 16 – അമ്മാന്‍
ജൂലൈ 16 – ഡര്‍ബന്‍
ജൂലൈ 17 – ക്വാലാലംപൂര്‍
ജൂലൈ 18 ജൊഹാനസ്ബര്‍ഗ്
ജൂലൈ 21 കാസാബ്ലാങ്ക
ജൂലൈ 22 മിന്‍സ്‌ക്
ജൂലൈ 22 കുവൈത്ത് സിറ്റി
ജൂലൈ 23 റാബാത്ത്
ജൂലൈ 23 – ജിദ്ദ
ജൂലൈ 25 – ഫെസ്
ജൂലൈ 25- റിയാദ്
ജൂലൈ 26 – ഇസ്താംബുള്‍
ജൂലൈ 27 – ബ്യൂണസ് ഐറിസ്
ജൂലൈ 27 താഷ്‌കെന്റ്
ജൂലൈ 28 – അല്‍ജീസ്
ജൂലൈ 30 അങ്കാര
ജൂലൈ 31 പ്രെടോറിയ
ജൂലൈ31 ഹോ ഷി മിന്‍ സിറ്റി
ഓഗസ്റ്റ് 2 കറാച്ചി
ഓഗസ്റ്റ് 27 – മറാക്കെഷ്
ഓഗസ്റ്റ് 30 – ഇസ്ലാമാബാദ്
ഓഗസ്റ്റ് 30 – ബ്ലോംഫൊന്റെയ്ന്‍

ദുബൈയിലേക്ക് അപ്ലൈ ചെയ്യുന്നവര്‍ക്കായി ആഴ്ചതോറും ഓപ്പണ്‍ ഡേയ്‌സ് സംഘടിപ്പിക്കാറുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം.

ക്യാബിന്‍ ക്രൂവിന് വേണ്ട യോഗ്യത, ശമ്പളം

ഇംഗ്ലീഷിന്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം
160 സെന്റീമീറ്റര്‍ നീളം, 212 സെന്റീമീറ്റര്‍ ഉയരത്തില്‍ എത്താനാകണം.
യുഎഇയുടെ തൊഴില്‍ വിസാ മാനദണ്ഡങ്ങള്‍ പാലിക്കണം.
ഒരു വര്‍ഷത്തെ ഹോസ്പിറ്റാലിറ്റി/കസ്റ്റമര്‍ സര്‍വീസ് പ്രവൃത്തി പരിചയം
യൂണിഫോം ധരിക്കുമ്പോള്‍ കാണാവുന്ന രീതിയില്‍ ശരീരത്തില്‍ ടാറ്റു ഉണ്ടാകരുത്.

4,430 ദിര്‍ഹമാണ് അടിസ്ഥാന മാസശമ്പളം. മാസത്തില്‍ 80-100 ഫ്‌ലൈയിങ് മണിക്കൂറുകള്‍, ഓരോ ഫ്‌ലൈയിങ് മണിക്കൂറിനും 63.75 ദിര്‍ഹം വീതം ശമ്പളം. ആകെ ശരാശരി ശമ്പളം 10,170 ദിര്‍ഹം. താമസം/എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യം എന്നിവയും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.