ഒടിപി അയച്ച് കൊടുത്ത് തട്ടിപ്പ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

0

മസ്കറ്റ്: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍. ബാങ്കിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

വണ്‍ ടൈം പാസ്വേഡ് (ഒടിപി) അയച്ചു കൊടുത്താണ് സംഘം പണം തട്ടിയെടുത്തിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട് ഡീറ്റെയില്‍സ് എന്നിവ ഓണ്‍ലൈന്‍ വഴിയോ ഫോണ്‍ കോളുകളിലോ നല്‍കരുതെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ വ്യക്തമാക്കി.