എന്റെ ആദ്യവിമാനടിക്കറ്റിന് ചെലവായത് അച്ഛന്റെ ഒരു കൊല്ലത്തെ ശമ്പളം’-സുന്ദര്‍ പിച്ചെ

0

‘തുറന്ന ചിന്താഗതിക്കാരാകുക, അക്ഷമനായിരിക്കുക, പ്രതീക്ഷയോടെയിരിക്കുക’. ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണ ഭീതിയിലകപ്പെട്ടു കഴിയുന്ന ഈ സാഹചര്യത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ബിരുദ വിദ്യാർഥികൾക്കായി നൽകിയ പ്രത്യേക സന്ദേശമാണിത്. ലോകമെമ്പാടുമുള്ള വിദ്യാർഥികളെ തന്റെ വീട്ടിൽ നിന്ന് ഒരു വെർച്വൽ ബിരുദദാനച്ചടങ്ങിലൂടെ അഭിസംബോധന ചെതാണ് ഒരു വെര്‍ച്വല്‍ ബിരുദദാന ചടങ്ങിനിടെ വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസമുണര്‍ത്തുന്ന വിധത്തില്‍ സുന്ദര്‍ പിച്ചെയുടെ സന്ദേശം നൽകിയത്.

പ്രതിസന്ധികളില്‍ പോസിറ്റീവായിരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പഠനത്തിനായി ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് പോയതിനെ തുടര്‍ന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പിച്ചെ സംസാരിച്ചു.

സ്റ്റാന്‍ഫോര്‍ഡിലേക്കുള്ള വിമാനയാത്ര, തന്റെ ജീവിതത്തിലെ ആദ്യവിമാനയാത്രയ്ക്കായി അച്ഛന്‍ അദ്ദേഹത്തിന്റെ ഒരു കൊല്ലത്തെ ശമ്പളത്തിന് സമാനമായ തുകയാണ് ചെലവഴിച്ചതെന്ന് പിച്ചെ പറഞ്ഞു. ഇതിനാൽ എനിക്ക് സ്റ്റാൻഫോർഡിൽ പഠിക്കാൻ കഴിഞ്ഞു. അന്ന് ഞാൻ ആദ്യമായിട്ടായിരുന്നു ഒരു വിമാനത്തിൽ യത്ര ചെയ്യുന്നത്. അമേരിക്കയിൽ ജീവിക്കാൻ ചെലവേറെയാണ്. വീട്ടിലേക്ക് ഒരു ഫോൺ കോൾ മിനിറ്റിന് 2 ഡോളറിൽ കൂടുതലായിരുന്നു. ഒരു ബാക്ക്‌പാക്കിന് ഇന്ത്യയിലെ എന്റെ അച്ഛന്റെ പ്രതിമാസ ശമ്പളത്തിനു തുല്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ അധികം പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് വളര്‍ന്ന സാഹചര്യത്തെയും ഇന്നത്തെ കുട്ടികള്‍ പല വലിപ്പത്തിലും തരത്തിലുമുള്ള കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് വളരുന്ന സാഹചര്യത്തെയും പിച്ചെ താരതമ്യം ചെയ്തു. പത്താമത്തെ വയസിലാണ് ആദ്യമായി ടെലിഫോണ്‍ ഉപയോഗിച്ചതെന്നും ആദ്യമായി ലഭിച്ച ടെലിവിഷന് ഒരു ചാനല്‍ മാത്രമാണുണ്ടായിരുന്നതെന്നും അമേരിക്കയില്‍ ബിരുദപഠനത്തിനെത്തിയ ശേഷമാണ് കമ്പ്യൂട്ടറുകള്‍ സ്ഥിരമായി ഉപയോഗിക്കാനുള്ള സാഹചര്യം ലഭിച്ചതെന്നും പിച്ചെ പറഞ്ഞു.

യൂട്യൂബില്‍ സ്ട്രീം ചെയ്ത ചടങ്ങില്‍ യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഭാര്യ മിഷേല്‍ ഒബാമ, ഗായികയും അഭിനേത്രിയുമായ ലേഡി ഗാഗ, ഗായകന്‍ ബിയോണ്‍സ്, മ്യൂസിക് ബാന്‍ഡ് ബിടിഎസ് എന്നിവര്‍ പങ്കെടുത്തു.

ചെന്നൈയിൽ വളർന്ന സുന്ദർ പിച്ചൈ, മെറ്റീരിയൽസ് എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും 2004 ൽ ഗൂഗിളിൽ മാനേജുമെന്റ് എക്സിക്യൂട്ടീവ് ആയി ചേരുകയും ചെയ്തു. 2015 ല്‍ കമ്പനിയുടെ പ്രോഡക്ട് ചീഫും ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റിന്റെ സിഇഒയുമായി.