2022-ൽ ലോകം ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ ഗാനം ഇതാണ്

0

2022 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ലോകം പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷം ആളുകൾ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഗാനങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിൾ ‘ഇയർ ഇൻ സെർച്ച് 2022’ പ്രകാരം കോക്ക് സ്റ്റുഡിയോയുടെ പാകിസ്താനി ഗാനം ‘പസൂരി’ ആണ് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്യപ്പെട്ട രണ്ടാമത്തെ ഗാനം.

കൊറിയൻ ബോയ് ബാൻഡായ ബിടിഎസിന്റെ ‘ബട്ടറിനെ’ തോൽപ്പിച്ച് “ഹം ടു സെർച്ച്” വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്‌ത ഗാനമാണ് ‘പസൂരി’. ജാവേദ് അലിയുടെ ശ്രീവല്ലി പട്ടികയിൽ പത്താം സ്ഥാനത്തെത്തിയപ്പോൾ ആദിത്യ എയുടെ ‘ചാന്ദ് ബാലിയാൻ’ മൂന്നാം സ്ഥാനത്താണ്. ‘ഹം ടു സെർച്ച്’ ലിസ്റ്റിൽ ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിന്റെ ‘എവരിബഡി’ പോലുള്ള പഴയ ഹിറ്റുകളും ഉൾപ്പെടുന്നു എന്നത് മറ്റൊരു കൗതുകം.

നിലവിൽ പസൂരി ഏറ്റവുമധികം ആളുകൾ കണ്ട കോക്ക് സ്റ്റുഡിയോ വീഡിയോയാണ്. സ്‌പോട്ടിഫൈയുടെ “വൈറൽ 50 – ഗ്ലോബൽ” ചാർട്ടിൽ ഫീച്ചർ ചെയ്യുന്ന ആദ്യത്തെ പാക്ക് ഗാനമായും ഇത് മാറി. മാർച്ചിൽ സ്‌പോട്ടിഫൈ ഇന്ത്യയുടെ “വൈറൽ 50” ചാർട്ടിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇൻസ്റ്റാഗ്രാം റീലുകൾ വഴി ഗാനം ആസ്വദിച്ചപ്പോൾ വിദേശികൾക്ക് ടിക് ടോക്കിലൂടെ സുപരിചിതമായി.