ആദ്യമായി പിസ കഴിച്ച് അമ്മൂമ്മ; വൈറലായി ‘റിയാക്ഷന്‍’

0

ഒരമൂമ്മയാണിപ്പോൾ സോഷ്യൽ മീഡിയയാകെ വൈറലായിക്കൊണ്ടിരിക്കുന്നത്. അതെ ജീവിതത്തില്‍ ആദ്യമായി പിസ കഴിക്കുന്ന അമ്മൂമ്മയാണ് വീഡിയോയാണിപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. നിഷ്‌കളങ്കതയുടെ സൗന്ദര്യം തന്നെയാണ് ഈ വീഡിയോയുടെയും പ്രത്യേകത.

ജീവിതത്തിൽ ഇതാദ്യമായി പിസ സ്ലൈസ് കഴിക്കുന്ന അമ്മൂമ്മ, അത്തരം ഒരു ഭക്ഷണം ആദ്യമായി കഴിക്കുന്ന എല്ലാത്തരം നിഷ്കളങ്കതയും അവരുടെ മുഖത്ത് വ്യക്തമാണ്. ഇത്തരത്തിലുള്ള നിമിഷം പങ്കുവച്ചത് ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയായ ഗ്രീഷ് ഭട്ടാണ്.

വിഡിയോയിൽ ഉള്ളത് മകളാണോ കൊച്ചുമകളാണോ എന്ന് വ്യക്തമല്ല. ആരോ ഒരാൾ ഒരു പിസ സ്ലൈസ് എടുത്ത് അമ്മൂമ്മയ്ക്ക് നീട്ടുന്നത് കാണാം. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും, പിന്നീട് മടിച്ചുമടിച്ച് കഴിക്കുകയായിരുന്നു. പിസയുടെ രുചിയറിഞ്ഞ അമ്മൂമ്മയുടെ റിയാക്ഷനാണ് വൈറലായത്. കുഞ്ഞുങ്ങളെ പോലെ തന്നെ നിഷ്‌കളങ്കതയുടെ നിറവില്‍ ഏവരിലേക്കും സന്തോഷമെത്തിക്കുകയാണ് ഈ അമ്മൂമ്മ. നിരവധിപേരാണ് ഈ വിഡിയോ ഇതിനോടകം കണ്ടതും ഷെയർ ചെയ്തതും. എന്നാൽ അമ്മൂമ്മ ഏത് നാട്ടുകാരിയെന്നോ, പേരോ അറിയില്ല. പക്ഷേ എന്തായാലും സംഭവം വൈറലാണ്. വിഡിയോ കാണാം.