ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

0

മസ്കറ്റ്: ഒമാനിൽ ജോലിചെയ്തു വന്നിരുന്ന പ്രവാസി നാട്ടിൽ നിര്യാതനായി. ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി കളത്തിൽ വീട്ടിൽ റെജി ഈപ്പൻ വർഗീസ് (52) ഹൃദയാഘാതം മൂലം സ്വദേശമായ മാവേലിക്കരയിൽ വെച്ചാണ് മരണപ്പെട്ടത്. മാതാവിന്റെ ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു റെജി ഈപ്പൻ.

വീട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. സോഹാറിൽ ടൗവ്വൽ ടൂൾസ് & എൻജിനീറിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം ഓലകെട്ടിയമ്പലം മാർത്തോമ പള്ളിയിൽ പിന്നീട് നടക്കും. മാതാവ്: കുഞ്ഞുമോൾ. ഭാര്യാ ദീപ, മകൾ മറിയ.