കേരളം ചരിത്രമുഹൂർത്തത്തിലേക്ക്; പിണറായി വിജയനെത്തി; സത്യപ്രതിജ്ഞ അല്പസമയത്തിനകം

0

തിരുവനന്തപുരം: തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ സര്‍ക്കാര്‍ അല്‍പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈ​കീ​ട്ട്​ മൂ​ന്ന​ര​ക്ക്​ സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ വി​ശാ​ല​മാ​യ പ​ന്ത​ലി​ലാ​ണ്​ ച​ട​ങ്ങ്. മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റ്​ മ​ന്ത്രി​മാ​ർ​ക്കും ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തി.

​​ക​ർ​ശ​ന കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ഹ്ര​സ്വ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ ശേ​ഷം മ​ന്ത്രി​മാ​ർ സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ​ത്തി ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ പങ്കെടുക്കും . ചടങ്ങിന് ക്ഷണിക്കപ്പെട്ടവർ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങി.